Posted On
date_range Updated On
date_range സ്പെയിനിൽ സെവിയ്യ ഒന്നാമത്
മഡ്രിഡ്: ബാഴ്സലോണയുടെയും അത്ലറ്റികോ മഡ്രിഡിെൻറയും സമനില അവസരമാക്കിമാറ്റി സെവിയ്യ ലാ ലിഗ പോയൻറ് പട്ടികയിൽ ഒന്നാമത്. കഴിഞ്ഞ രാത്രിയിലെ പോരാട്ടത്തിൽ റയൽ വയ്യാഡോളിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് സെവിയ്യ (26 പോയൻറ്) ഒന്നാം സ്ഥാനത്തെത്തിയത്. ശനിയാഴ്ച നടന്ന മത്സരം 1-1ന് സമനില പാലിച്ചതോടെ ബാഴ്സക്ക് 25ഉം അത്ലറ്റികോക്ക് 24ഉം പോയൻറാണുള്ളത്. തൊട്ടുപിന്നാലെ സെവിയ്യയുടെ ജയമെത്തിയതോടെ ഇരുവരും രണ്ടും മൂന്നും സ്ഥാനത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.