ബാ​ഴ്​​സ​​ക്ക്​ ജ​യം; മ​ഡ്രിഡ്​ ഡർബി സമനിലയിൽ

മ​ഡ്രി​ഡ്​: ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡി​നെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി ലാ ​ലി​ഗ​യി​ൽ ബാ​ഴ്​​സ​ലോ​ണ​യു​ടെ കു​തി​പ്പ്. മ​ഡ്രി​ഡ്​ ഡ​ർ​ബി​യി​ൽ റ​യ​ൽ മ​ഡ്രി​ഡ്​ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ലാ​വു​ക​യും ബാ​ഴ്​​സ​ലോ​ണ ലെ​ഗാ​ന​സി​നെ​തി​രെ ജ​യി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്​ ക​റ്റാ​ല​ന്മാ​ർ ബ​ഹു​ദൂ​രം മു​ന്നി​ലെ​ത്തി​യ​ത്. 12 ക​ളി പൂ​ർ​ത്തി​യാ​യ​തോ​ടെ ബാ​ഴ്​​സ​ലോ​ണ​ക്ക്​ 34 പോ​യ​ൻ​റാ​യ​പ്പോ​ൾ ര​ണ്ടു തോ​ൽ​വി​യും മൂ​ന്നു​ സ​മ​നി​ല​യു​മ​ട​ക്കം ചാ​മ്പ്യ​ന്മാ​ർ​ക്ക്​ 24 പോ​യ​ൻ​റാ​ണ്.

 ആ​വേ​ശ​ക​ര​മാ​യ ഡ​ർ​ബി പോ​രാ​ട്ട​ത്തി​ൽ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​​െൻറ പ്ര​തി​രോ​ധ​മ​ല ​ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ-​ക​രീം ​െബ​ൻ​സേ​മ- ഇ​സ്​​കോ ത്ര​യ​ങ്ങ​ളെ വ​ര​ച്ച​വ​ര​യി​ൽ പൂ​ട്ടു​ക​യാ​യി​രു​ന്നു. ​െല​ഗാ​ന​സി​നെ​തി​രാ​യ ബാ​ഴ്​​സ​ലോ​ണ​യു​ടെ മ​ത്സ​ര​ത്തി​ൽ ലൂ​യി​ സു​വാ​ര​സ്​ (28, 60 മി​നി​റ്റ്) ര​ണ്ടു ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ 90ാം മി​നി​റ്റി​ൽ ബ്ര​സീ​ൽ താ​രം പൗ​ളീ​ന്യോ മൂ​ന്നാം ഗോ​ൾ നേ​ടി. 

Tags:    
News Summary - La Liga -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.