ഫ്രാൻസിന് പകരം കിരൺ ബേദിയുടെ അഭിനന്ദനം പുതുച്ചേരിക്ക്​; ട്വിറ്ററിൽ ട്രോൾ വർഷം

പുതുച്ചേരി: ഇന്ത്യ കളിക്കുന്നില്ലെങ്കിലും നാട്ടുകാരിൽ ഭൂരിഭാഗവും ഫുട്​ബോൾ ആരാധകരാണ്​​. ഒാരോരുത്തരും സ്വന്തം താത്​പര്യങ്ങൾക്കനുസരിച്ച്​ വിവിധ രാജ്യങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു. അവരുടെ വിജയവും പരാജയവും ആരാധകർക്ക്​ വേദനയും നൽകും. എന്നാൽ പുതുച്ചേരിയുടെ ലെഫ്​. ഗവർണർ കിരണ ബേദി ആരാധകരെ മറ്റൊരു തരത്തിലാണ്​ കണക്കി​െലടുത്തത്​. 

ക്രൊയേഷ്യയെ 4-2ന്​ തോൽപ്പിച്ച്​ ഫ്രാൻസ്​ 2018 ഫിഫ ലോകക്കപ്പ്​ ഉയർത്തിയതിന്​ പുതുച്ചേരിക്കാരെ അഭിനന്ദിച്ചിരിക്കുകയാണ്​ കിരൺ ​േബദി.  ‘‘നാം പുതുച്ചേരിക്കാർ (പഴയ ഫ്രഞ്ച്​ അധീന പ്രദേശം) ലോകക്കപ്പ്​ നേടിയിരിക്കുന്നു. അഭിനന്ദനങ്ങൾ സുഹൃത്തുക്കളെ. ഫ്രഞ്ച്​ ടീം എത്രമാത്രം വ്യത്യസ്​തമാണ്​. സ്​പോർട്​സ്​ എല്ലാവരേയും ഒന്നിപ്പിക്കുന്നു’’ എന്നായിരുന്നു​ ബേദിയുടെ ട്വീറ്റ്​. 

എന്നാൽ ഫ്രാൻസി​​​െൻറ വിജയത്തിന്​ പുതുച്ചേരിക്കാർക്ക്​ അഭിനന്ദനം നൽകിയ ബേദിയുടെ ന്യായം ട്വിറ്ററാട്ടികൾക്ക്​ അത്ര പിടിച്ചില്ല. ‘നാം ഫ്രഞ്ച്​ കോളനിയായിരുന്നു എന്നതിൽ നിങ്ങൾ സന്തോഷിക്കുന്നു. ഡൽഹിയിലിരിക്കുന്ന ഞങ്ങൾ വിഡ്​ഢികൾ നിങ്ങളെ മുഖ്യമന്ത്രിയായി സ്വപ്​നം കാണുന്നു. ഞങ്ങൾ കരുതിയത്​ നിങ്ങൾ ഇന്ത്യൻ പ്രദേശത്തെ ഗവർണറാണെന്നായിരുന്നു. സാരമില്ല, മറന്നു കള..’ എന്നായിരുന്നു ഒരാളുടെ മറുപടി. 

മുഴവൻ ഇന്ത്യക്കാരും ദുഃഖത്തിലാണ്​ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. കാരണം ബ്രിട്ടന്​ ലോകക്കപ്പിൽ നാലാം സ്​ഥാനം മാത്രമാണ്​ ലഭിച്ചത് (ഇന്ത്യ മുമ്പ്​ ബ്രിട്ടീഷ്​ അധീനതയിലായിരുന്നു)​ എന്നും അദ്ദേഹം വിശദീകരിക്കുന്നു. 

കിരൺ ബേദിയുടെ ട്വീറ്റ്​ പിൻവലിക്കാനും ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്​. മറ്റു ചിലർ ബേദിയെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്​. ആഘോഷിക്കാൻ എപ്പോഴും എന്തെങ്കിലും കാരണം കണ്ടെത്തുന്നവരാണ്​ ഇന്ത്യക്കാരെന്നും അ​ത്രമാത്രമേ ലെഫ്​. ഗവർണറും ഉദ്ദേശിച്ചിട്ടുള്ളൂവെന്നുമാണ്​ പിന്തുണക്കുന്നവരുടെ മറുപടി. 
 

Tags:    
News Summary - Kiran Bedi Congratulates 'Puducherrians' For France's World Cup Victory -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.