കൊച്ചി: ‘‘കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ച് അറിയാം. ആരാധകരെക്കുറിച്ചും കേട്ടിട്ടുണ്ട്. അത് അനുഭവിച്ചറിയാമല്ലോ’’ -കൊച്ചിയിലെ ആദ്യ മത്സരത്തെക്കുറിച്ച് മെൽബൺ സിറ്റി എഫ്.സി കോച്ച് വാറെൻ ജോയ്സിെൻറ പ്രതികരണം. ‘‘ബ്ലാസ്റ്റേഴ്സിെൻറ പരിശീലകനെയും ചില കളിക്കാരെയും അറിയാം. മികച്ച മത്സരം കാഴ്ചവെക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കൊച്ചിയിലെ ആൾക്കൂട്ടത്തിനുമുന്നിൽ കളിക്കാൻ കഴിയുന്നത് നല്ല അവസരമായാണ് കാണുന്നത്. വ്യത്യസ്ത കാലാവസ്ഥയിലും സാഹചര്യങ്ങളിലും കളിക്കുന്നതും ഞങ്ങൾക്ക് മുതൽക്കൂട്ടാകും’’ -അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാവിലെ പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമി ഗ്രൗണ്ടിലായിരുന്നു ടീമിെൻറ പരിശീലനം. ഉച്ചകഴിഞ്ഞ് ചെറിയ കുട്ടികൾക്ക് ഫുട്ബാൾ ക്ലിനിക്കും സംഘടിപ്പിച്ചു. മൈക്കല്‍ ഹാലെരൻ, ബ്രൂണോ ഫോര്നലോരി, ജിയാന്‍ലുക്ക ഇനൂസി, 17കാരനായ മൗദി നജാര്‍ എന്നിവരാണ് സ്ക്വാഡിലെ മുന്നേറ്റനിരക്കാർ. ഗോള്‍കീപ്പര്‍: ഡീന്‍ ബൗസാനിസ്, ജയിംസ് ഡെലിയാനോവ്, ഗലേകോവിച്ച്. പ്രതിരോധം: സ്കോട്ട് ജാമിസൻ, ബാര്‍ട്ട് ഷെങ്കേവെല്ഡ്, ഹാരിസണ്‍ ഡെല്ബ്രിഡ്ജ്, ഡൈലന് പിയേറിയസ്, മിച്ചല്‍ ഗ്രഹാം, അറ്റ്കിന്സണ്. മധ്യനിര: കൊണോര്‍ മെറ്റ്കഫെ, ലൂക്ക് ബ്രട്ടാന്, ഒസാമ മാലിക്, ഡാരിയോ വിഡോസിച്ച്, ആൻറണി കാസെറസ്, റിലി മക്ഗ്രീ, ലാക്ലന്‍ വെയ്ല്‍സ്, ജോഷ്വ കവാലോ, റാമി നജാറിന്, ലക്കോപ്പോ ലാ റോക്ക, ആൻറണി ലെസിയോറ്റിസ്.
ആഘോഷങ്ങൾക്കിടെ ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ
കൊച്ചി: ലാലിഗ പ്രീ സീസൺ ടൂർണമെൻറിന് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെത്തി. അഹ്മദാബാദിലെ പരിശീലനത്തിനുശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ ടീമിനെ പാട്ടും നൃത്തവുമായാണ് ആരാധകർ വരവേറ്റത്. പിറന്നാൾ ആഘോഷിക്കുന്ന ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ ആരാധകർക്കൊപ്പം കേക്ക് മുറിച്ച് ദിനം അവിസ്മരണീയമാക്കി.
ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങൾ വിമാനമിറങ്ങിയത്. ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ നൂറോളം പേർ തടിച്ചുകൂടിയിരുന്നു. ജയ് വിളികളുമായി ഇവർ ടീമിനെ സ്വാഗതം ചെയ്തു. 25 വയസ്സ് തികഞ്ഞ സന്ദേശ് ജിങ്കാന് പിറന്നാൾ ആശംസ എഴുതിയ പോസ്റ്ററുകളും ഉയർന്നു. മഞ്ഞപ്പൂക്കളും കേക്കുമായി എത്തിയ ആരാധകരെ ജിങ്കാനും നിരാശപ്പെടുത്തിയില്ല. തിരക്കിനിടെ കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. മഞ്ഞക്കുപ്പായത്തിൽ കളിക്കാനിറങ്ങുന്നതിെൻറ ആവേശം അനസ് എടത്തൊടികയും മറച്ചുവെച്ചില്ല. ഇത്തരമൊരു അവസരത്തിന് കാത്തിരിക്കുകയായിരുെന്നന്നായിരുന്നു അനസിെൻറ പ്രതികരണം.
ചൊവ്വാഴ്ച ഉദ്ഘാടനമത്സരത്തിൽ മെൽബൺ സിറ്റി എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിെൻറ ആദ്യ എതിരാളി. േഡവിഡ് ജയിംസിെൻറ പരിശീലനവും വിദേശീയരും സ്വദേശീയരുമായ ഒരുപറ്റം താരങ്ങളുമായി ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.