അഞ്ചു വർഷക്കാലം ഷില്ലോങ് ലജോങ് എന്ന മേഘാലയൻ ക്ലബിന് ഇന്ത്യൻ ഫുട്ബാളിൽ മേൽവിലാസം നൽകിയാണ് താങ്ബോയ് സിങ്തോ പേരെടുത്തത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് തദ്ദേശീയ താരങ്ങളെ കണ്ടെത്തി വളർത്തിയെടുത്ത് സിങ്തോയും ലജോങും വളർന്നു. കഴിഞ്ഞ സീസണിലും ലജോങ്ങിനെ പരിശീലിപ്പിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്സിൽ സഹപരിശീലകനായെത്തുന്നത്. താരലേലത്തിൽ വടക്കുകിഴക്കൻ താരങ്ങളെ തെരഞ്ഞു പിടിക്കാൻ സിങ്തോയുടെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിന് തുണയായി. റെനെ ഉപേക്ഷിച്ചു പോയ കസേരയിലേക്ക് പകരക്കാരനായെത്തുേമ്പാൾ 43കാരനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ. ഏഴ് കളിയിൽ ഒരു ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഏഴ് പോയൻറുമായി എട്ടാം സ്ഥാനത്താണിപ്പോൾ. ഇനി 11 മത്സരങ്ങൾ. ഒാരോ കളിയും നിർണായകമായിരിക്കെ പ്രതീക്ഷകളെല്ലാം സിങ്തോയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.