ബ്ലാസ്​റ്റേഴ്​സ്-ഡൽഹി പോരാട്ടം നാളെ കൊച്ചിയിൽ; ജയം അനിവാര്യം

കൊച്ചി: പ്ലേ ഓഫ് മോഹങ്ങളുമായി കേരള ബ്ലാസ്​റ്റേഴ്സ് ശനിയാഴ്ച ഡൽഹി ഡൈനാമോസിനെ നേരിടും. കൊച്ചി കലൂർ സ്​റ്റേഡിയത്തിൽ രാത്രി എട്ടിനാണ്​ മത്സരം. ആദ്യപാദ മത്സരത്തിൽ ഡൽഹിയെ അവരുടെ നാട്ടിൽ 1-3ന് ബ്ലാസ്​റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. എന്നാൽ, തുടർന്നുള്ള മത്സരങ്ങളിൽ ആ പോരാട്ടവീര്യം നിലനിർത്താൻ ബ്ലാസ്​റ്റേഴ്സിനായില്ല. മുംബൈക്കെതിരെ ജയിക്കുകയും നിർണായക മത്സരങ്ങളിൽ ജാംഷഡ്പുരിനോടും ഹോം ഗ്രൗണ്ടിൽ ഗോവയോടും കാലിടറി. മധ്യനിരയിലെ സൂപ്പർതാരങ്ങളുടെ പരിക്കും മുന്നേറ്റ നിരയിൽ തിളങ്ങിയിരുന്ന മാർക്ക് സിഫ്നിയോസിനെ പറഞ്ഞുവിടുകയും ചെയ്തതിനു പിന്നാലെയാണ് ബ്ലാസ്​റ്റേഴ്സ് ഹോം ഗ്രൗണ്ടിൽ വീണ്ടും ഭാഗ്യം തേടുന്നത്. 

12 മത്സരങ്ങളിൽ മൂന്ന് ജയം, അഞ്ച് സമനില, നാല് തോൽവി ഉൾപ്പെടെ 14 പോയൻറുമായി ഏഴാം സ്ഥാനത്താണ് ബ്ലാസ്​റ്റേഴ്സ്. 11 മത്സരങ്ങളിൽ രണ്ട് ജയം, ഒരു സമനില, എട്ട് തോൽവിയുമായി 11 പോയ​േൻറാടെ പത്താം സ്ഥാനത്താണ് ഡൽഹി. പ്ലേഓഫ് സാധ്യത വിദൂരമാണെങ്കിലും അവസാന നാലിലേക്കുള്ള മറ്റു പലർക്കും ഡൽഹി വെല്ലുവിളിയാണ്, പ്രത്യേകിച്ച് നിർണായക മത്സരങ്ങളിൽ തോൽക്കുകയും ഗോൾ വഴങ്ങുകയും ചെയ്യുന്ന ബ്ലാസ്​റ്റേഴ്സിന്. കൊച്ചിയിൽ നടന്ന ഏഴ് മത്സരങ്ങളിൽ നോർത്ത് ഈസ്​റ്റ്​ യുനൈറ്റഡിനെതിരെ മാത്രമാണ് ബ്ലാസ്​റ്റേഴ്സ് വിജയിച്ചത്. സമനില കുരുക്കിനൊടുവിൽ സ്വന്തം മണ്ണിൽ പരാജയവും അറിഞ്ഞു. ആരാധക പ്രതീക്ഷയും ടീമി​​െൻറ സാധ്യതയും ആഭ്യന്തര പ്രശ്നവുമൊക്കെ ചേർന്ന കടുത്ത സമർദത്തിനു നടുവിലാണ് എട്ടാം ഹോം മത്സരത്തിന് ബ്ലാസ്​റ്റേഴ്സ് തയാറെടുക്കുന്നത്. 

വ്യക്തിഗത പ്രകടനങ്ങൾ മാത്രമാണ് ബ്ലാസ്​റ്റേഴ്​സിന് ഇതുവരെ വിജയം സമ്മാനിച്ചത്. നല്ല രീതിയിൽ കളിച്ചിരുന്നവരുടെ പരിക്കും തിരിച്ചടിയാണ്. ബെർബറ്റോവ്, കിസിറ്റോ, റിനോ ആ​േൻറാ എന്നിവർ ഡൽഹിക്കെതിരെ കളിക്കുമോയെന്ന് ഉറപ്പില്ല. ഹ്യൂം കളംനിറഞ്ഞ് കളിക്കുന്നുണ്ടെങ്കിലും പന്ത് എത്തിച്ചുനൽകാൻ ആളില്ല. സി.കെ. വിനീതാകട്ടെ പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടുമില്ല. സിഫ്നിയോസി​​െൻറ അഭാവം ടീമിന് ക്ഷീണം ചെയ്യും. 
Tags:    
News Summary - INDIAN SUPER LEAGUE 2017 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT