കേരളത്തിലെ ഫുട്ബാൾ പ്രേമികൾക്കിത് സ്വപ്നസമാനമായ പുതുവത്സര രാവ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ദക്ഷിണേന്ത്യയിലെ രണ്ടു മികച്ച ടീമുകൾ കൊച്ചിയിൽ ഏറ്റുമുട്ടുന്നു. ദക്ഷിണേന്ത്യൻ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ പോരിനിറങ്ങുന്നത് ആരാധക ബാഹുല്യത്തിൽ ഒപ്പംനിൽക്കുന്ന ബംഗളൂരു എഫ്.സി. കലൂർ സ്റ്റേഡിയത്തിൽ മത്സരം തീപാറുംമുമ്പേ സ്റ്റേഡിയത്തിനകത്തും പുറത്തും ആഘോഷവും ആവേശവുമായി ഇരു ടീമുകളുടെയും ആരാധകർ അണിനിരക്കും.
കൊമ്പന്മാരുടെ ഹോം മത്സരങ്ങൾക്ക് കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് കൊച്ചിയിലേക്കൊഴുകുന്ന മഞ്ഞക്കടലിനൊപ്പം കർണാടകത്തിൽനിന്നുള്ള നീല നദിയും ഒഴുകിയെത്തും. ഇന്ത്യയിലെ മികച്ച ഫാൻസ് ക്ലബിനുള്ള പുരസ്കാരം നേടിയ മഞ്ഞപ്പട, ആരാധക സംഘടനയായ കേരള ബ്ലാസ്റ്റേഴ്സ് ആർമി, കേരളത്തിലും വിദേശത്തും അംഗങ്ങളുള്ള സൗത്ത് സോക്കേഴ്സ് ഫുട്ബാൾ കൂട്ടായ്മ എന്നിവരാണ് കൊമ്പന്മാർക്കായി ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ബംഗളൂരു ആരാധക സംഘമായ വെസ്റ്റ് ബ്ലോക്ക് ബ്ലൂ നേരത്തേ തന്നെ ഗാലറി ടിക്കറ്റുകൾ മൊത്തമായി ബുക്ക് ചെയ്തിട്ടുണ്ട്. ഹോം ഗ്രൗണ്ടിലെന്നപോലെ എവേ മത്സരത്തിലും ഇവർ ടീമിനെ പ്രോത്സാഹിപ്പിക്കാൻ എത്താറുണ്ട്. അതേസമയം, ഇത്രയധികം ആരാധകർ എവേ മത്സരത്തിനെത്തുന്നത് ആദ്യമാണ്. ആരാധക ബാഹുല്യമുള്ള രണ്ടു ടീമുകൾ ഏറ്റുമുട്ടുന്നത് ഗാലറിക്കും ആവേശമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.