മുംബൈക്ക് മുന്നിൽ ഡല്‍ഹി വീണു; കൈയാങ്കളിയായി മത്സരം (4-0)

മുംബൈ: പ്രതീക്ഷകള്‍ പൊലിഞ്ഞ് ഡല്‍ഹി വീണ്ടും വീണു. മുംബൈ അരീനയില്‍ ആതി​േഥയരായ മുംബൈക്ക്​ മുന്നിൽ  ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനാമോസി​​െൻറ പതനം. ക്യാപ്റ്റന്‍ ലൂസിയാന്‍ ഗോയാൻ, എവര്‍ടണ്‍ സാ​േൻറാസ്, തിയാഗോ സാ​േൻറാസ്, ബല്‍വന്ത് സിങ് എന്നിവരിലൂടെയാണ് മുംബൈ ഇന്ദ്രപ്രസ്​ഥക്കാരെ തകര്‍ത്തത്. കളി കൈയാങ്കളിയായതോടെ ഡല്‍ഹിയുടെ ഉറുഗ്വായ്​താരം ​േക്ലാഡിയോ മാതിയാസും മുംബൈയുടെ സെഹ്​നാജ് സിങ്ങും ചുവപ്പുകാര്‍ഡ് കണ്ട് പുറത്താകുന്നതിനും മൈതാനം സാക്ഷിയായി. 

12ാം മിനിറ്റിൽ ലൂസിയാനിലൂടെയാണ് മുംബൈ ഗോള്‍വേട്ട തുടങ്ങിയത്. അഖിലെ എമാനയുടെ പെനാൽറ്റി കിക്ക്​ പോസ്​റ്റിൽ തട്ടി തെറിച്ചപ്പോൾ ലൂസിയാന്‍ വലയിലാക്കി (1^0). 43ാം മിനിറ്റില്‍ വലതു അറ്റത്തുനിന്ന് ഫ്രീകിക്കില്‍ എമാന ഉയർത്തി നല്‍കിയ പന്ത് ഹെഡറിലൂടെ എവര്‍ടണും വലയിലാക്കി (2^-0). ആദ്യ പകുതിയുടെ അവസാന മിനിറ്റിലാണ് ക്ലോഡിയോ മാതിയാസും ഷെഹ്നാജ് സിങ്ങും ചുവപ്പുകാര്‍ഡ് കണ്ടത്.

രണ്ടാം പകുതിയില്‍ 49ാം മിനിറ്റിൽ തിയാഗോയിലൂടെയാണ് മുംബൈയുടെ മൂന്നാം ഗോൾ. കോര്‍ണര്‍ കിക്കില്‍നിന്ന് ലഭിച്ച പന്തില്‍ ആദ്യം എവര്‍ടണാണ് ലക്ഷ്യത്തിലേക്ക് തലവെച്ചത്. എന്നാല്‍, ഗോളിയുടെ കൈയില്‍ തട്ടി തിരിച്ച പന്തില്‍ തിയാഗോ സമയോചിതം ഇടപെട്ടതോടെ ലക്ഷ്യം പൂര്‍ത്തിയായി (3-^0). 79 ാം മിനിറ്റില്‍ ബല്‍വന്തിലൂടെ മുംബൈ പട്ടിക തികച്ചു. 
Tags:    
News Summary - INDIAN SUPER LEAGUE 2017 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT