Posted On
date_range Updated On
date_range ഇരട്ട പ്രഹരവുമായി ഇസ്കോ; റയൽ മഡ്രിഡിന് ലാ ലിഗയിൽ നാലാം ജയം
മഡ്രിഡ്: പോയൻറ് പട്ടികയിൽ മുന്നിലുള്ള ബാഴ്സക്കു പിന്നാലെ ഒാടിയെത്താൻ ശ്രമിക്കുന്ന റയൽ മഡ്രിഡിന് ലാ ലിഗയിൽ നാലാം ജയം. സ്പാനിഷ് സ്ട്രൈക്കർ ഇസ്കോയുെട ഇരട്ട േഗാളിൽ എസ്പാേന്യാളിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് റയൽ 14 പോയൻറുമായി അഞ്ചാം സ്ഥാനം നിലനിർത്തി.
മത്സരത്തിെൻറ 27ാം സെക്കൻഡിൽ ഗോളി മാത്രം മുന്നിൽനിൽക്കെ വലകുലുക്കാൻ ലഭിച്ച സുവർണാവസരം നഷ്ടപ്പെടുത്തിയതിെൻറ നിരാശ തീർക്കുന്ന പ്രകടനമായിരുന്നു ഇസ്കോയുേടത്. 28ാം മിനിറ്റിൽ എസ്പാേന്യാളിെൻറ പ്രതിരോധം ഭേദിച്ച് ക്രിസ്റ്റ്യാനോ നൽകിയ ചെറിയ പാസ് ഗോളാക്കിയാണ് ഇസ്കോ പ്രായശ്ചിത്വം ചെയ്തത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ റയൽ പ്രതിരോധത്തിലെ വിള്ളൽ മുതലെടുത്ത എസ്പാേന്യാൾ രണ്ടു തവണ ഗോൾമുഖം വിറപ്പിച്ചു. എന്നാൽ, 70ാം മിനിറ്റിൽ വീണ്ടും ഇസ്കോയെത്തി. ഇത്തവണ പാസുമായി വന്നത് അസൻസിയോ. കൗണ്ടർ അറ്റാക്കിനൊടുവിൽ ഇസ്കോ തൊടുത്ത ഷോട്ട് ഗോളിയുടെ കൈയിൽ തട്ടി വലയിൽ പതിച്ചു. മറ്റൊരു മത്സരത്തിൽ അത്ലറ്റികോ ബിൽബാവോയെ വലൻസിയയും (2^3) എയ്ബറിനെ വിയ്യ റയലും (0^3) തോൽപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.