ക്രീറ്റ്: ക്രിക്കറ്റിെൻറയും ഫുട്ബാളിെൻറയും ബഹളങ്ങൾക്കിടെ ഗ്രീസിൽ ഇന്ത്യ കൂടി പങ ്കെടുത്ത ഒരു ലോകകപ്പ് ഫുട്ബാളിന് ആരുമറിയാതെ കൊടിയിറങ്ങി. നമ്മുടെ പാടത്തും പറ മ്പിലുമെല്ലാം തിമിർക്കുന്ന സെവൻസ് മാതൃകയിൽ ‘സിക്സ്’ ഫുട്ബാളിെൻറ ലോകകപ്പിനാ ണ് ഗ്രീസിലെ ക്രീറ്റിൽ ലീഷർ ലീഗ് സ്റ്റേഡിയം വേദിയായത്. ഞായറാഴ്ച നടന്ന ഫൈനലിൽ പോളണ്ടിനെ തോൽപിച്ച് റഷ്യ ജേതാക്കളായി.
മലയാളികളുടെ ഇഷ്ടതാരം ഐ.എം. വിജയൻ മുഖ്യ പരിശീലകനും, മുൻ ഇന്ത്യൻ താരം രാമൻ വിജയൻ നായകനുമായുള്ള ടീമാണ് ഇന്ത്യക്കായി കളത്തിലിറങ്ങിയത്. 40 രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെൻറിൽ ഗ്രൂപ് ‘എഫിൽ’ സ്പെയിൻ, റഷ്യ, പെറു എന്നിവർക്കൊപ്പമായിരുന്നു ഇന്ത്യ. നാല് കളിയിൽ ഒരു സമനിലയും മൂന്നു തോൽവിയുമായി നേരത്തേ പുറത്തായി.
മുൻ ദേശീയ താരം കാസർകോട്ട് തൃക്കരിപ്പൂർ സ്വദേശി എം. സുരേഷായിരുന്നു ടീമിലെ ഏക മലയാളി. മുൻ താരങ്ങളായ ൈക്ലമാക്സ് ലോറൻസ്, ആൽവിറ്റോ ഡികൂഞ്ഞ, സമീർ നായിക്, ക്ലിഫോർഡ് മിറാൻഡ, മിക്കി ഫെർണാണ്ടസ് എന്നിവർ കളിച്ചിരുന്നു. 20 മിനിറ്റ് വീതമുള്ള രണ്ടു പകുതിയായാണ് കളി. എന്നാൽ, ഈ ഫുട്ബാളിന് ഫിഫ അംഗീകാരമില്ല.
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.