ഗ​റ്റാ​ഫെ​ക്ക്​  ലാ ​ലി​ഗ യോ​ഗ്യ​ത 


മ​​ഡ്രി​ഡ്​: സ്​​പാ​നി​ഷ്​ ക്ല​ബാ​യ ഗ​റ്റാ​ഫെ​ക്ക്​ ലാ​ലി​ഗ യോ​ഗ്യ​ത. 2015-16 സീ​സ​ണി​ൽ ത​രം​താ​ഴ്​​ത്ത​പ്പെ​ട്ട ഗ​റ്റാ​ഫെ, ​പ്ലേ​ഒാ​ഫ്​ ഫൈ​ന​ലി​ൽ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി ടെ​നി​റി​ഫെ​യെ 3-2ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ലാ ​ലി​ഗ പ​ദ​വി വീ​ണ്ടെ​ടു​ത്ത​ത്. ആ​ദ്യ പാ​ദ ഫൈ​ന​ലി​ൽ 1-0ത്തി​ന്​​ ടെ​നി​റി​ഫെ വി​ജ​യി​ച്ചി​രു​ന്നു. സ്​​പെ​യി​നി​ലെ ര​ണ്ടാം ഡി​വി​ഷ​ൻ ലീ​ഗാ​യ സെ​ഗ​ൻ​ഡ ഡി​വി​ഷ​നി​ൽ സീ​സ​ണി​ൽ മൂ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യ ഗ​റ്റാ​ഫെ ​പ്ലേ​ഒാ​ഫി​ന്​ യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. പ്ലേ​ഒാ​ഫ് മ​ത്സ​ര​ങ്ങ​ളി​ൽ ഹൂ​സ്​​ക, കാ​ഡി​സ്​ എ​ന്നി​വ​രെ​യും അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ടെ​നി​റി​ഫെ​യെ​യും തോ​ൽ​പി​ച്ച​തോ​ടെ​യാ​ണ്​ ഗ​റ്റാ​ഫെ​ക്ക്​ യോ​ഗ്യ​ത നേ​ടാ​നാ​യ​ത്. ഇ​േ​താ​ടെ ലീ​ഗി​ൽ ഒ​ന്നും ര​ണ്ടും സ്​​ഥാ​ന​ക്കാ​രാ​യ ല​വാ​​െൻറ, ഗി​റോ​ണ എ​ന്നി​വ​ർ​ക്കൊ​പ്പം ലാ ​ലി​ഗ​യി​​ലെ​ത്തി. സെ​ഗ​ൻ​ഡ ഡി​വി​ഷ​നി​ലെ ഒ​ന്നും ര​ണ്ടും സ്​​ഥാ​ന​ക്കാ​ർ​ക്ക്​ നേ​രി​ട്ടാ​ണ്​ യോ​ഗ്യ​ത. സീ​സ​ണി​ൽ ലാ ​ലി​ഗ​യി​ൽ​നി​ന്ന്​ സ്​​േ​പാ​ർ​ട്ടി​ങ്, ഒ​സാ​സു​ന, ഗ്ര​ന​ഡ എ​ന്നീ ക്ല​ബു​ക​ളാ​ണ്​ ത​രം താ​ഴ്​​ത്ത​പ്പെ​ട്ട​ത്.

Tags:    
News Summary - getafe club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT