‘അ​ബ്ബ’ നി​യ​മ​ത്തി​ലൂ​ടെ ആ​ദ്യ ജ​യം അ​ണ്ട​ർ-17 ജ​ർ​മ​ൻ വ​നി​ത​ക​ൾ​ക്ക്​

സ്യൂ​റി​ക്​: ഫി​ഫ​യു​ടെ പ​രി​ഷ്​​ക​രി​ച്ച പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട്​ നി​യ​മ​ത്തി​ന്​ ചെ​ക്ക്​​റി​പ്പ​ബ്ലി​ക്​​ മ​ണ്ണി​ൽ തു​ട​ക്കം. ക്രൊ​യേ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ആ​ൺ​കു​ട്ടി​ക​ളു​ടെ​യും, ചെ​ക്ക്​ റി​പ്പ​ബ്ലി​ക്​​ വേ​ദി​യാ​വു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ​യും അ​ണ്ട​ർ-17 യു​വേ​ഫ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കാ​നാ​ണ്​ പ​ച്ച​ക്കൊ​ടി ല​ഭി​ച്ച​ത്. എ​ന്നാ​ൽ, ച​രി​ത്ര​ത്തി​​െൻറ ഭാ​ഗ​മാ​വാ​ൻ ഭാ​ഗ്യ​മു​ണ്ടാ​യ​ത്​ ​​പെ​ൺ​കു​ട്ടി​ക​ൾ​ക്ക്. ചെ​ക്ക്​​റി​പ്പ​ബ്ലി​ക്​ വേ​ദി​യാ​വു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​​ലെ നോ​ർ​വേ-​ജ​ർ​മ​നി സെ​മി​ഫൈ​ന​ൽ ടൈ​ബ്രേ​ക്ക​റി​ലേ​ക്ക്​ നീ​ങ്ങി​യ​പ്പോ​ൾ പു​തി​യ നി​യ​മ​ത്തി​ലൂ​ടെ ഷൂ​ട്ടൗ​ട്ടും ക​ട​ന്ന്​ സ​ഡ​ൻ​ഡെ​ത്തി​ൽ ജ​ർ​മ​നി വി​ജ​യി​ക​ളാ​യി.

ടെ​ന്നി​സി​ലെ ടൈ​ബ്രേ​ക്ക​ർ മാ​തൃ​ക​യി​ലാ​ണ്​ പു​തി​യ പെ​നാ​ൽ​റ്റി. നി​ല​വി​ലെ രീ​തി​പ്ര​കാ​രം ആ​ദ്യ കി​ക്കെ​ടു​ക്കു​ന്ന ടീ​മി​നാ​ണ്​​ 60 ശ​ത​മാ​നം വി​ജ​യ​സാ​ധ്യ​ത. ര​ണ്ടാ​മ​ത്​ കി​ക്കെ​ടു​ക്കു​ന്ന എ​തി​രാ​ളി​ക്ക്​ സ​മ്മ​ർ​ദ​മേ​റു​േ​മ്പാ​ൾ തു​ല്യ​നീ​തി അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നു. ഇ​േ​താ​ടെ​യാ​ണ്​ ഫി​ഫ​യു​ടെ ഫു​ട്​​ബാ​ൾ നി​യ​മ സം​ഘ​ട​ന​യാ​യ ​െഎ.​എ​ഫ്.​എ.​ബി പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട്, ടെ​ന്നി​സ്​ ​ൈട​േ​ബ്ര​ക്ക​ർ മാ​തൃ​ക​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.ഇ​പ്പോ​ൾ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച ​പു​തി​യ​രീ​തി വി​ജ​യ​ക​ര​മെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ടാ​ൽ ഭാ​വി​യി​ൽ പ്ര​മു​ഖ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലും ന​ട​പ്പാ​ക്കും. 

‘അ​ബ്ബ’ (ABBA) എ​ങ്ങ​നെ​?
നി​ല​വി​ൽ പെ​നാ​ൽ​റ്റി​ ഷൂ​ട്ടൗ​ട്ടി​ൽ ടോ​സ്​ നേ​ടു​ന്ന ടീ​മി​നാ​ണ്​ ആ​ദ്യ കി​ക്ക്. ശേ​ഷം ഒാ​രോ ടീ​മും മാ​റി​മാ​റി കി​ക്കെ​ടു​ക്കും. ‘A-B-A-B’ എ​ന്ന മാ​തൃ​ക​യി​ൽ.
എ​ന്നാ​ൽ, ടോ​സ്​ നേ​ടി ആ​ദ്യം കി​ക്കെ​ടു​ക്കു​ന്ന ടീ​മി​ന്​ ല​ഭി​ക്കു​ന്ന മു​ൻ​തൂ​ക്ക​മാ​ണ്​ പു​തി​യ നി​യ​മം അ​ട്ടി​മ​റി​ക്കു​ന്ന​ത്. ഇ​തു​പ്ര​കാ​രം ര​ണ്ടാ​മ​ത്​ കി​ക്കെ​ടു​ക്കു​ന്ന ടീ​മി​ന്​ തു​ട​ർ​ച്ച​യാ​യി ര​ണ്ട്​ കി​ക്ക്​ ല​ഭി​ക്കും. ‘A-B-B-A’ മാ​തൃ​ക​യി​ൽ. 
Tags:    
News Summary - Germany win first-ever ABBA penalty shootout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.