Posted On
date_range Updated On
date_range 'നെയ്മർ എെൻറ കൂടെ പി.എസ്.ജിയിൽ കളിക്കുമെങ്കിൽ വലിയ കാര്യമാണത്'
പാരിസ്: ബാഴ്സലോണൻ താരം നെയ്മറിനെ പി.എസ്.ജിയിലേക്ക് ക്ഷണിച്ച് ബ്രസീൽ വിങ്ങർ ഡാനി ആൽവസ്. നെയ്മർ ബാഴ്സ വിടുമെന്ന അഭൂഹങ്ങൾക്കിടയിലാണ് സഹതാരത്തിെൻറ ക്ഷണം. നേരേത്ത ബാഴ്സലോണയിൽ ഇരുവരും ഒന്നിച്ചു കളിച്ചിരുന്നു. ‘‘ഇൗ വിഷയത്തിൽ നെയ്മറാണ് തീരുമാനമെടുക്കേണ്ടത്. അടുത്ത സുഹൃത്തുക്കളിലൊരാളായ നെയ്മർ എെൻറ കൂടെ പി.എസ്.ജിയിൽ കളിക്കുമെങ്കിൽ വലിയ കാര്യമാണത്. എന്നാൽ, താരത്തിെൻറ വ്യക്തിപരമായ തീരുമാനത്തിൽ ഇടപെടുന്നില്ല’’ -ഡാനി പറഞ്ഞു. ചാമ്പ്യൻസ് കപ്പ് ഫൈനലിൽ മോണകോക്കെതിരായ വിജയത്തിനുശേഷമായിരുന്നു ഡാനി ആൽവസിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.