അണ്ടർ 17 ഫുട്​ബാൾ: സ്​പാനിഷ്​ അക്കാദമി ടീമിനെതിരെ ഇന്ത്യക്ക്​ 11 ഗോൾ ജയം

മഡ്രിഡ്​: അണ്ടർ-17 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന്​ യൂറോപ്യൻ മണ്ണിൽ തകർപ്പൻ ജയം. സ്​പാനിഷ്​ അക്കാദമി ടീമായ അൽകാലയെ 11-0ത്തിന്​ തകർത്ത്​ കൗമാരപ്പടയുടെ ഒരുക്കം സജീവം. കളിയുടെ രണ്ടാം മിനിറ്റിൽ ശ​ുഭം സാരംഗിയിലൂടെ തുടങ്ങിയ ഇന്ത്യക്കായി നിൻതോയ്​ മീതി നാല്​ ഗോളടിച്ച്​ സൂപ്പർതാരമായി. 
അഭിജിത്​ സർക്കാർ ഒരു ഗോൾ കൂടി നേടിയതോടെ ആദ്യ പകുതിയിൽ ഇന്ത്യ 6-0ത്തിന്​ പിരിഞ്ഞു. രണ്ടാം പകുതിയിൽ അഞ്ച്​ ഗോളുകൾ കൂടി അടിച്ചുകൂട്ടിയാണ്​ ഇന്ത്യയുടെ തകർപ്പൻ ജയം. കോമൾ തട്​കൽ, റഹീം അലി, അമർജിത്​ എന്നിവർ രണ്ടാം പകുതിയിൽ രണ്ട്​ ഗോൾ വീതം നേടി പട്ടിക പൂർത്തിയാക്കി. 

Tags:    
News Summary - Complutense Alcala 0-11 India U17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT