ലണ്ടൻ: ആഴ്സൻ വെങ്ങറിന് സീസൺ തലയുയർത്തി തുടങ്ങാം. എഫ്.എ കപ്പ് ജേതാക്കളും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരും തമ്മിലുള്ള കമ്യൂണിറ്റി ഷീൽഡ് പോരാട്ടത്തിൽ കരുത്തരായ ചെൽസിയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ആഴ്സനലിന് വിജയം. നിശ്ചിത സമയത്ത് മത്സരം 1-1ന് സമനിലയിലായതോടെ ഷൂട്ടൗട്ടിലേക്ക് നീണ്ട ചാമ്പ്യൻ പോരാട്ടത്തിൽ 4-1നാണ് ആഴ്സനലിെൻറ വിജയം. ഗണ്ണേഴ്സിെൻറ 15ാം കമ്യൂണിറ്റി ഷീൽഡ് കിരീടമാണിത്.
ആവേശകരമായ മത്സരത്തിൽ ഗോളുകൾ പിറക്കുന്നത് രണ്ടാം പകുതിയിലാണ്. ഗാരി കാഹിലിെൻറ പാസിൽ വിക്ടർ മോസസ് മനോഹരമായി വലകുലുക്കിയപ്പോൾ ചെൽസിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, 80ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പെഡ്രോ പുറത്തായി പത്തുപേരായി ചെൽസി ചുരുങ്ങിയതോടെ ആഴ്സനൽ കളി വേഗതയിലാക്കി. ഒടുവിൽ അർഹിച്ച ഗോൾ ആഴ്സനലിന് 82ാം മിനിറ്റിലെത്തി. ഗ്രനിറ്റ് ഷാക്കയുടെ ഫ്രീകിക്കിന് ബോസ്നിയൻ താരം സിയാദ് കൊലാസ്നറ്റ്സ് ഹെഡറിലൂടെ ഗോൾ നേടി ആഴ്സനലിനെ മുന്നിലെത്തിച്ചു. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ചെൽസി ഗോളി തിബോട്ട് കൊർേട്ടായിസിനും റയൽ മഡ്രിഡിൽ നിന്നെത്തിയ അൽവാരോ മൊറാറ്റക്കും പിഴച്ചതോടെ 4-1ന് ആഴ്സനൽ വിജയം ചൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.