ലണ്ടൻ: എവിടെയായിരുന്നു ഈ പുലി എന്ന് ചോദിക്കുന്നത് ചെൽസിയുടെ ആരാധകരാണ്. ലക്ഷണ മൊത്തൊരു ഗോൾ വേട്ടക്കാരനെ തപ്പിനടക്കുേമ്പാഴും സ്വന്തം അണിയിൽ ഇങ്ങനെയൊരു പുലി യുണ്ടായിരുന്നത് കോച്ച് ലാംപാർഡ് അറിഞ്ഞില്ലേ എന്നാണ് ചോദ്യം. ഇംഗ്ലീഷ് പ്രീമിയർ ല ീഗിൽ അപൂർവമായി മാത്രം ചെൽസിയുടെ െപ്ലയിങ് ഇലവനിൽ ഇടം പിടിക്കുന്ന ക്രിസ്റ്റ്യൻ പുലിസിചിെൻറ ഹാട്രിക് മികവായിരുന്നു കഴിഞ്ഞ രാത്രിയിൽ ചെൽസിയുടെ ജയത്തിലെ ഹൈലൈറ്റ്. ബേൺലിക്കെതിരെ 4-2ന് ജയിച്ച ചെൽസിക്കായി ഇരുപകുതികളിലുമായാണ് അമേരിക്കൻ വിങ്ങർ ഗോൾപട്ടിക തികച്ചത്. ചെൽസി കുപ്പായത്തിൽ താരത്തിെൻറ ആദ്യ ഗോൾനേട്ടം ഹാട്രിക്കിൽ തന്നെ അവസാനിച്ചുവെന്നത് ഇരട്ടിമധുരമായി.
21ാം മിനിറ്റിൽ ദൈർഘ്യമേറിയ സോളോ മുന്നേറ്റത്തിനൊടുവിലായിരുന്നു ആദ്യ ഗോൾ. പിന്നാെല, 45ാം മിനിറ്റിൽ രണ്ടാം ഗോളും അതേവഴി. മധ്യനിരയിൽനിന്ന് ഡ്രിബിൾചെയ്ത് മുന്നേറി വെട്ടിമാറി ബേൺലി പ്രതിരോധത്തിനിടയിലൂടെ ഒരു ഷോട്ട്. 55ാം മിനിറ്റിൽ ഒരു കോർണറിൽ തുടങ്ങിയ നീക്കം ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ഹാട്രിക് തികച്ചു.
58ാം മിനിറ്റിൽ വില്യെൻറ വകയായിരുന്നു നാലാം ഗോൾ. അതേസമയം, ലാംപാർഡിെൻറ സൂപ്പർ സ്ട്രൈക്കർ താമി എബ്രഹാമിന് കഴിഞ്ഞരാത്രി തിളങ്ങാനായില്ല. അവസാന മിനിറ്റുകളിൽ രണ്ട് ഗോൾ തിരിച്ചടിച്ച ബേൺലി ചെൽസിയെ വിറപ്പിച്ചെങ്കിലും ജയം തടയാൻ കഴിഞ്ഞില്ല. 10 കളിയിൽ ആറാം ജയം നേടിയ ചെൽസി 20 പോയൻറുമായി നാലാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.