കാർഡിഫ്: യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ താരരാജാക്കന്മാരെ ശനിയാഴ്ച അറിയാം. സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡും ഇറ്റാലിയൻ കരുത്തരായ യുവൻറസും മുഖാമുഖം അണിനിരക്കുേമ്പാൾ കാർഡിഫിലെ വെയിൽസ് നാഷനൽ സ്റ്റേഡിയത്തിൽ പോരാട്ടം തീപാറും. ആഭ്യന്തര ലീഗുകളിൽ കിരീടനേട്ടങ്ങളുമായി എത്തുന്ന ഇരുസംഘങ്ങളും ചാമ്പ്യൻസ് ലീഗ് കിരീടത്തിലൂടെ യൂറോപ്പിലെ വമ്പന്മാരാവാനാണ് കച്ചകെട്ടുന്നത്.
ഒരുപിടി സൂപ്പർതാരങ്ങളുടെ കരുത്തിലാണ് ഇരുനിരകളും അങ്കത്തട്ടിലിറങ്ങുന്നത്. ലോക ഫുട്ബാളർ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഗാരെത് ബെയ്ൽ, കരീം ബെൻസേമ, ടോണി ക്രൂസ്, ലൂക മോഡ്രിച്ച്, സെർജിയോ റാമോസ്, മാഴ്സലോ, ഇസ്കോ തുടങ്ങിയ വമ്പന്മാർ റയൽ നിരയെ സമ്പന്നമാക്കുേമ്പാൾ ഇതിഹാസ ഗോൾകീപ്പർ ഗിയാൻലൂയിജി ബഫണിെൻറ നേതൃത്വത്തിൽ ഗോൺസാലോ ഹിെഗ്വയ്ൻ, പൗലോ ഡിബാല, മിറാലം പ്യാനിച്ച്, ഡാനി ആൽവസ്, ജോർജിയോ ചെല്ലിനി, ലിയനാർഡോ ബനൂച്ചി തുടങ്ങിയ കരുത്തർ യുവനിരയിൽ നിറഞ്ഞുനിൽക്കുന്നു.
ടീമുകൾക്കൊപ്പം അണിയിച്ചൊരുക്കുന്ന പരിശീലകരും ശ്രദ്ധാകേന്ദ്രങ്ങളാണ്. തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുന്ന റയലിെൻറ സിനദിൻ സിദാനും ഏെറക്കാലത്തിനുശേഷം യുവൻറസിനെ കിരീടമണിയിക്കാൻ വെമ്പുന്ന മാസിമിലിയാനോ അലെഗ്രിയും. കിരീടനേട്ടം ഒരു ഡസൻ തികക്കുക എന്നതാണ് 15ാം ഫൈനലിനിറങ്ങുേമ്പാൾ റയലിെൻറ ലക്ഷ്യം. യുവൻറസാവെട്ട ഒമ്പതാം ഫൈനലിൽ മൂന്നാം കിരീടമാണ് ഉന്നമിടുന്നത്. അവസാനം കളിച്ച നാലു ഫൈനലുകളിലും തോൽവിയെന്ന കയ്പുനീർ മറക്കാൻ അവർക്ക് വിജയമധുരം വേണം. ആ തോൽവികളിലൊന്ന് 1997/98ൽ റയലിനെതിരെ തന്നെയാണെന്നതും യുവൻറസിെൻറ ആവേശം വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.