????????? ?????? ??????? ??? ????????? ?????????????? ?????????? ???? ?????????

സമനില: റയലി​െൻറ മോശം പ്രകടനത്തിന്​ പുതുവർഷത്തിലും അവസാനമില്ല

മഡ്രിഡ്​: സ്​പാനിഷ്​ ലാ ലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ റയലി​​െൻറ മോശം പ്രകടനത്തിന്​ പുതുവർഷത്തിലും അവസാനമില്ല. സെൽറ്റവിഗോക്കെതിരായ മത്സരത്തിൽ 2-2ന്​ സമനിലയിൽ കുടുങ്ങിയ റയലി​​െൻറ ഒന്നാമതുള്ള ബാഴ്​സലോണയുമായുള്ള പോയൻറ്​ വ്യത്യാസം 13 ആയി വർധിച്ചു. 18 കളികളിൽ 48 പോയൻറുള്ള ബാഴ്​സക്ക്​ പിറകിൽ അത്​ലറ്റികോ മഡ്രിഡും (39) വലൻസിയയുമാണ്​ (37) രണ്ടും മൂന്നും സ്​ഥാനത്ത്​. ഒരു കളി കുറച്ച്​ കളിച്ച റയലിന്​ 32 പോയൻറാണുള്ളത്​. 

സെൽറ്റക്കെതിരായ മത്സരത്തിൽ തോൽവിയുടെ വക്കിൽനിന്നാണ്​ റയൽ സമനിലയുമായി രക്ഷപ്പെട്ടത്​. സെൽറ്റക്ക്​ ലഭിച്ച പെനാൽറ്റി തടുത്ത ഗോളി കെയ്​ലർ നവാസാണ്​ ടീമിന്​ ഒരു പോയൻറ്​ നേടിക്കൊടുത്തത്​. സീസണിൽ ലാ ലിഗയിൽ ഗോൾ വരൾച്ചയാൽ വലയുന്ന സൂപ്പർ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോക്ക്​ ഒരിക്കൽകൂടി ഗോൾ കണ്ടെത്താനാവാതിരുന്നപ്പോൾ ഗാരെത്​ ബെയ്​ലി​​െൻറ ബൂട്ടിൽനിന്നായിരുന്നു റയലി​​െൻറ രണ്ട്​ ഗോളുകളും (36, 38 മിനിറ്റ്​). ഡാനിയൽ വാസും (33) മാക്​സിമിലിയാനോ ഗോമസുമാണ്​ (82) സെൽറ്റക്കായി ലക്ഷ്യംകണ്ടത്​. 
Tags:    
News Summary - Celta Vigo Real Madrid -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.