തേഞ്ഞിപ്പലം: അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവിൽ പട്യാല പഞ്ചാബി സർവകലാശാലയെ 1-0ത്തിന് മറികടന്ന കാലിക്കറ്റിന് അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ ഫുട്ബാളിൽ പത്താം കിരീടം. തേഞ്ഞിപ്പലം സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 103ാം മിനിറ്റിൽ ക്യാപ്റ്റൻ മുഹമ്മദ് ഇനാസ് റഹ്മാൻ പെനാൽറ്റി കിക്കിലൂടെ നേടിയ ഗോളാണ് ആതിഥേയർക്ക് തുടർച്ചയായ രണ്ടാം വർഷവും അശുതോഷ് മുഖർജി ഷീൽഡ് നേടിക്കൊടുത്തത്. വി.െക. അഫ്ദാലിനെ പഞ്ചാബിയുടെ ഗുരീന്ദർപാൽ സിങ് ഫൗൾ ചെയ്ത് വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. അനാവശ്യ പെനാൽറ്റിയാണെന്നാരോപിച്ച് പഞ്ചാബി ടീമംഗങ്ങൾ കളംവിടാൻ നോക്കിയതോടെ മത്സരം അൽപസമയം തടസ്സപ്പെട്ടു. വീണ്ടും കളത്തിലിറങ്ങിയ പഞ്ചാബിന് ഗോൾ തിരിച്ചടിക്കാനായില്ല. ചണ്ഡിഗഢ് പഞ്ചാബ് സർവകലാശാലയെ പെനാൽറ്റി ഷൂട്ടൗട്ടിൽ േതാൽപിച്ച കണ്ണൂർ മൂന്നാം സ്ഥാനം നേടി. കാലിക്കറ്റിെൻറ അഫ്ദാലിനെ ചാമ്പ്യൻഷിപ്പിലെ താരമായും അഭിനവിനെ മികച്ച ഗോളിയായും തിരഞ്ഞെടുത്തു. കണ്ണൂർ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ അലിയാണ് മികച്ച ഭാവി വാഗ്ദാനം. പഞ്ചാബിയുടെ ഗുരീന്ദർ പാലാണ് മികച്ച ഡിഫൻഡർ. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ട്രോഫികൾ വിതരണം ചെയ്തു.
മുന്നേറി, ഗോൾ പിറന്നില്ല
ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച മുന്നേറ്റനിരയും സതീവൻ ബാലെൻറ ശിഷ്യരുമായ കാലിക്കറ്റിന് പഞ്ചാബി ടീമിെൻറ തടിമിടുക്ക് മറികടക്കുക എളുപ്പമായിരുന്നില്ല. ഉറച്ചുനിന്ന എതിർപ്രതിരോധത്തെ ഉഗ്രൻ നീക്കങ്ങളിലുടെ ആതിഥേയർ പലപ്പോഴും തകർത്തെങ്കിലും ഗോൾവലക്ക് മുന്നിൽ ലക്ഷ്യം െതറ്റി. ഒന്നാം പകുതിയുെട തുടക്കത്തിൽ ശ്രീക്കുട്ടെൻറ ക്രോസ് പോസ്റ്റിൽ തട്ടി.
ഗോളടി വീരൻ അഫ്ദാലിനെ പഞ്ചാബികൾ വിടാതെ പിന്തുടരുകയും ചെയ്തു. ഇതിനിടെ മഞ്ഞക്കാർഡ് കണ്ട സജിത്തിന് പകരം അനുരാഗ് എത്തി. മധ്യനിരയിൽ സന്തോഷ് േട്രാഫി താരം മുഹമ്മദ് പാറക്കോട്ടിലും തിളങ്ങിയതോടെ എതിരാളികൾ വീണ്ടും പ്രതിരോധത്തിേലക്ക് വലിഞ്ഞു.
ഗോൾ പിറക്കാത്ത ആദ്യ പകുതിക്കുശേഷം 63ാം മിനിറ്റിൽ പഞ്ചാബി ഗോളി തരൺജീത് സിങ് കാലിക്കറ്റ് താരം അഫ്ദാലിെൻറ ക്ലോസ്റേഞ്ച് ഷോട്ട് സേവ് ചെയ്തു. റീബൗണ്ട് ചെയ്ത പന്ത് അനുരാഗും തുലച്ചു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ നിരന്തരമായ പഞ്ചാബി ആക്രമണത്തെ ഇനാസ് റഹ്മാെൻറ നേതൃത്വത്തിലുള്ള പ്രതിേരാധ നിര ചെറുത്തുതോൽപിച്ചതോടെ കളി അധികസമയത്തേക്ക് നീണ്ടു.
പെനാൽറ്റിയും വിവാദവും ഗോളും
ഗോളിനായി കാത്തിരുന്ന കാണികൾ അക്ഷമരായിരിക്കെയാണ് എക്സ്ട്രാടൈമിൽ കാലിക്കറ്റിന് പെനാൽറ്റി കിക്ക് ലഭിച്ചത്. ബോക്സിലേക്ക് മുന്നേറിയ അഫ്ദാലിനെ ഗുരീന്ദർപാൽ സിങ് വീഴ്ത്തുകയയാിരുന്നു. റഫറി കൃഷ്ണൻ പെനാൽറ്റി കിക്ക് വിധിച്ചതോടെ പഞ്ചാബി താരങ്ങളും പരിശീലകരും കടുത്ത പ്രതിഷേധമുയർത്തി. ആതിഥേയർക്കുവേണ്ടി റഫറിയുടെ ‘കളി’യാണിതെന്ന് കോച്ച് ദൽബീർ സിങ് രൺധാവ ആരോപിച്ചു.
റഫറിയെ ൈകയേറ്റം ചെയ്യാനും ശ്രമിച്ചു. വി.െഎ.പി പവിലിയനിലിരുന്ന വൈസ് ചാൻസലർ ഡോ. കെ. മഹുമ്മദ് ബഷീറിനോടും കോച്ച് പരാതിയുമായി രോഷപ്രകടനം നടത്തി. തുടർന്ന് കളി ബഹിഷ്കരിക്കാനും ശ്രമിച്ചെങ്കിലും ഒടുവിൽ പഞ്ചാബി ടീം കളത്തിലിറങ്ങി. ബഹളമെല്ലാം കഴിഞ്ഞശേഷമാണ് ഇനാസ് റഹ്മാൻ പെനാൽറ്റി കിക്കിലൂടെ വിജയഗോൾ സ്വന്തമാക്കിയത്. റഫറിക്കെതിരെ ഒരു വിഭാഗം കാണികളും രംഗത്തെത്തി. അതേസമയം, ഫൗൾ നടന്നതായി വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
താരങ്ങളിൽ താരം അഫ്ദാൽ
തേഞ്ഞിപ്പലം: ഒാൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ കളിമുറ്റത്ത് വരെ പന്തുതട്ടിയ മിടുക്കനാണ് വി.കെ. അഫ്ദാൽ എന്ന ഗോളടിവീരൻ. അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബാളിൽ എട്ട് ഗോളുകൾ അടിച്ചുകൂട്ടി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മമ്പാട് എം.ഇ.എസ് കോളജിലെ ബിരുദവിദ്യാർഥിയായ അഫ്ദാൽ കേരളത്തിെൻറ ഭാവിപ്രതീക്ഷയാണ്. മികച്ച ഡ്രിബ്ലിങ് പാടവവും ശക്തമായ േഷാട്ടുകളും ഹെഡറുകളുമാണ് അഫ്ദാലിെൻറ സവിശേഷത. സാംബൽപുരിനെതിരെ അഞ്ചും നോർത്ത് ഇൗസ്റ്റ്ഹിൽ സർവകലാശാലക്കെതിരെ മൂന്നും ഗോളുകളാണ് കൗമാരക്കാരെൻറ ബൂട്ടിൽനിന്ന് പിറന്നത്.
വല്യുപ്പ കുഞ്ഞയമ്മുവിെൻറ പ്രോത്സാഹനത്തിൽ പിച്ചവെച്ച കാലം മുതൽ പന്തുതട്ടുന്ന ഇൗ യുവതാരം കരുവാരക്കുണ്ട് ലിറ്റിൽ ഫ്ലവർ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുേമ്പാൾ അണ്ടർ-13 സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിനായി പന്തുതട്ടിയിരുന്നു. പിന്നീട് മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസിൽ പ്ലസ്ടു വരെയുള്ള പഠനത്തിനിടെ അഞ്ചുതവണ കേരള സ്കൂൾ ടീമിലും മുന്നേറ്റനിരയിലെ കുന്തമുന അഫ്ദാലായിരുന്നു. അണ്ടർ-17, അണ്ടർ-19, അണ്ടർ-21 സംസ്ഥാന ടീമിലും സജീവ സാന്നിധ്യമായിരുന്നു പാണ്ടിക്കാട് ഒലിപ്പുഴ സ്വദേശിയായ ഇൗ മിടുക്കൻ.
2013ലാണ് എയർടെൽ നടത്തിയ ട്രയൽസിലൂടെ അഫ്ദാലിന് മാഞ്ചസ്റർ യുൈനറ്റഡിലെ ചുവപ്പുകോട്ടയിൽ പരിശീലനത്തിന് അവസരം ലഭിച്ചത്. തിരുവനന്തപുരത്ത് നിന്നുള്ള രണ്ടുപേരടക്കം 12 കുട്ടിത്താരങ്ങളായിരുന്നു അന്ന് മാഞ്ചസ്റ്ററിലെ 15 ദിവസത്തെ ക്യാമ്പിൽ പെങ്കടുത്തത്. എറണാകുളം ഇൗഗ്ൾസ് എഫ്.സി ക്ലബിൽ കളിച്ച അഫ്ദാലിന് രാജ്യമറിയുന്ന ഫുട്ബാളറാകാനും െഎ.എസ്.എല്ലിൽ കളിക്കാനുമാണ് വലിയ ആഗ്രഹം. കാൽപ്പന്തുകളിയിലെ അഫ്ദാലിെൻറ മുന്നേറ്റങ്ങൾക്ക് പിതാവ് മുഹമ്മദ് അഷ്റഫിെൻറയും മാതാവ് ഹഫ്സത്തിെൻറയും പിന്തുണ ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.