Posted On
date_range Updated On
date_range പൗരത്വ പ്രക്ഷോഭം: സന്തോഷ് ട്രോഫി മത്സരങ്ങൾ മാറ്റി
കൊൽക്കത്ത: 2020 ജനുവരിയിൽ മിസോറമിൽ നടത്താനിരുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവെച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്നാണ് തീരുമാനം. ജനുവരിയിൽ നടത്തുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.
ജനുവരി ആദ്യ വാരത്തിൽ നിശ്ചയിച്ച മത്സരം പിന്നീട് അവസാനത്തിലേക്ക് മാറ്റി. അതാണ് ഇപ്പോൾ ഏപ്രിലിലേക്ക് മാറ്റാൻ തീരുമാനിച്ചത്. മുൻ ചാമ്പ്യൻമാരായ കേരളം ദക്ഷിണ മേഖലാ യോഗ്യത റൗണ്ടിൽ ആദ്യ സ്ഥാനക്കാരായി യോഗ്യത നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.