Posted On
date_range Updated On
date_range ബ്രസീലിന് സന്നാഹപ്പോരാട്ടം; ക്രൊയേഷ്യ എതിരാളി
ലിവർപൂൾ: നെയ്മറുടെ പരിക്ക് ആശങ്കകൾക്കിടെ ബ്രസീൽ ഞായറാഴ്ച ആദ്യ സന്നാഹ മത്സരത്തിന്. ഇന്ത്യൻ സമയം രാത്രി 7.30ന് ലിവർപൂളിെൻറ ഹോംഗ്രൗണ്ടായ ആൻഫീൽഡിൽ നടക്കുന്ന പോരാട്ടത്തിൽ ക്രൊയേഷ്യയാണ് എതിരാളി.
ശനിയാഴ്ച ആൻഫീൽഡിൽ നെയ്മർ പരിശീലനത്തിനിറങ്ങിയെങ്കിലും കോച്ച് ടിറ്റെ ഭാഗ്യപരീക്ഷണത്തിന് മുതിരില്ല. അങ്ങനെയെങ്കിൽ നെയ്മറിനെ ബെഞ്ചിലിരുത്തിയാവും ബ്രസീൽ ക്രൊയേഷ്യയെ നേരിടുക. ലോകകപ്പിന് യോഗ്യത നേടിയവരാണ് ഇരുവരുമെന്നതിനാൽ സന്നാഹ മത്സരത്തിന് പിരിമുറുക്കമേറും.
‘‘പരിശീലനത്തിനിടെ ഡ്രിബ്ലിങ്ങും നീക്കങ്ങളും നടത്തി നെയ്മർ തയാറെടുപ്പ് തെളിയിച്ചു. മത്സരത്തിന് അദ്ദേഹം തയാറാണ്. ഇന്നലെയും നന്നായി പരിശീലനം പൂർത്തിയാക്കി’’ -സഹതാരം ഫെർണാണ്ടീന്യോ പറഞ്ഞു. എങ്കിലും െപ്ലയിങ് ഇലവനിൽ നെയ്മറിന് ഇടമുണ്ടാവില്ല. അതേസമയം, അവസാന നിമിഷങ്ങളിൽ സബ്സ്റ്റിറ്റ്യൂഷനോടെ താരം കളത്തിലിറങ്ങിയേക്കും. ഞായറാഴ്ചത്തെ മറ്റു മത്സരങ്ങളിൽ പെറു-സൗദി അറേബ്യയെയും (11.30), സ്പെയിൻ സ്വിറ്റ്സർലൻഡിനെയും (രാത്രി 12.30) നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.