Posted On
date_range Updated On
date_range ലാ ലിഗ ക്ലബ് സ്വന്തമാക്കി റൊണാൾഡോ
മഡ്രിഡ്: ലാ ലിഗ ക്ലബ് റയൽ വയ്യഡോലിഡിെൻറ ഉടമസ്ഥാവകാശം സ്വന്തമാക്കി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ. നഗരത്തിലെ ടൗൺഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് കാർലോസ് സുവാരസാണ് 51 ശതമാനം ഒാഹരികൾ സ്വന്തമാക്കി താരം ക്ലബിെൻറ മുഖ്യ ഉടമസ്ഥനായ വിവരം അറിയിച്ചത്.
ബ്രസീലിനൊപ്പം രണ്ടു ലോകകപ്പുയർത്തിയ റൊണാൾഡോ സ്പെയിനിൽ റയൽ മഡ്രിഡ്, ബാഴ്സലോണ ക്ലബുകൾക്കായി പന്തുതട്ടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ലാ ലിഗയിലേക്ക് പ്രമോഷൻ ലഭിച്ച വയ്യഡോലിഡിന് റൊണാൾഡോയുടെ വരവ് പുത്തൻ ഉൗർജമേകും.
രണ്ടു സമനിലയും ഒരു തോൽവിയുമായി നിലവിൽ 16ാം സ്ഥാനത്താണ് ടീം. ടീമിെൻറ ഭാവി രൂപപ്പെടുത്താൻ ആരാധകരുടെ പൂർണ പിന്തുണയും താരം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.