Posted On
date_range Updated On
date_range ദിവസം 10 മിനിറ്റിൽ താഴെ മാത്രം ഉറക്കം; ദയാവധം വരിച്ച് ബെൽജിയൻ പാരാലിമ്പിക് ചാമ്പ്യൻ
ബ്രസൽസ്: രോഗപീഡകളാൽ ഇനിയും കഷ്ടതയനുഭവിക്കാൻ തയാറല്ലാതിരുന്ന ബെൽജിയൻ പാ രാലിമ്പിക് ചാമ്പ്യൻ മരീകെ വെർവൂട്ട് ദയാവധം വരിച്ച് ജീവിതത്തിെൻറ ട്രാക്കിൽനിന ്നു വിടപറഞ്ഞു. മരണസമയത്ത് 40 വയസ്സായിരുന്ന അവർ 2012ലെ ലണ്ടൻ (100 മീ. സ്വർണം, 200 മീ. വെള്ളി) 2016 റിയോ (400 മീ. വെള്ളി, 100 മീ. വെങ്കലം) പാരാലിമ്പിക്സുകളിൽ വീൽചെയർ റെയ്സിങ്ങിൽ മെഡലുകൾ സ്വന്തമാക്കിയിരുന്നു.
സുഷുമ്ന നാഡിയെ ബാധിച്ച രോഗം നൽകുന്ന വേദനയെക്കുറിച്ച് റിയോയിൽ നൽകിയ അഭിമുഖത്തിനിടെ താരം വാചാലയായിരുന്നു. ഭേദമാകാൻ സാധ്യതയില്ലാത്ത രോഗം സമ്മാനിക്കുന്ന കടുത്ത വേദന കടിച്ചമർത്തി ചില ദിവസങ്ങളിൽ 10 മിനിറ്റിൽ താഴെ മാത്രം ഉറങ്ങിയിരുന്ന അവരെ ജീവിപ്പിച്ചത് ട്രാക്കിനോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു. കാഴ്ചശക്തി കുറഞ്ഞതിനാൽ മത്സരരംഗത്തുനിന്ന് വിട്ടുനിൽക്കേണ്ടിവന്നത് തളർത്തി.
ദയാവധം അവകാശമാണെന്ന അഭിപ്രായക്കാരിയായ അവർ ദയാവധം അനുവദിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് വെളിപ്പെടുത്തിയിരുന്നു. യൂറോപ്യൻ രാജ്യമായ ബെൽജിയത്തിൽ ദയാവധം നിയമവിധേയമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.