ബാഴ്സലോണ: കാറ്റലൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തോടെ രാഷ്ട്രീയ കാലാവസ്ഥ മാറിമറഞ്ഞ സ്പെയിനിൽ ബാഴ്സലോണ ജയത്തോടെ കുതിക്കുന്നു.
സ്പാനിഷ് ലീഗിൽ അത്ലറ്റികോ ബിൽബാവോയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്. മെസിയും പൗളീഞ്ഞോയുമാണ് ഗോൾ നേടിയത്.
കളിയുടെ ആദ്യ പകുതിയിൽ മെസിയും(36) രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ പൗളീഞ്ഞോയും ഗോൾ നേടി. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സക്ക് 10 മത്സരങ്ങളിൽ ഒമ്പതു വിജയവും ഒരു സമനിലയുമായി 28 പോയിന്റായി. 24 പോയിന്റുമായി വലൻസിയയാണ് ബാഴ്സക്ക് തൊട്ടുതാഴെ. നിലവിലെ ചാമ്പ്യൻമാരായ റയൽ 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.