ബാഴ്സലോണ: തുടർ ജയങ്ങളുമായി കുതിച്ച ബാഴ്സലോണക്ക് സ്പാനിഷ് ലാ ലിഗയിെല തുടർച്ചയായ രണ്ടാം സമനില. സ്വന്തം തട്ടകത്തിലിറങ്ങിയ ലയണൽ മെസ്സിയെയും സംഘത്തെയും സെൽറ്റ വിഗോ 2-2നാണ് പിടിച്ചുകെട്ടിയത്. കളിയിൽ പൂർണമായും ആധിപത്യം പുലർത്തിയത് ബാഴ്സയാണെങ്കിലും ലീഡ് നിലനിർത്തി കളി ജയിക്കാനുള്ള കോപ്പില്ലാതെ പോയത് തിരിച്ചടിയായി. 20ാം മിനിറ്റിൽ ഇയാഗോ അസ്പാസിെൻറ ഗോളിലൂടെ െഞട്ടിച്ച സെൽറ്റക്കെതിരെ രണ്ട് മിനിറ്റിനകം ലയണൽ മെസ്സിയിലൂടെ ബാഴ്സ സമനില പിടിച്ചു. രണ്ടാം പകുതിയിലെ 62ാം മിനിറ്റിൽ സുവാരസിെൻറ ഗോളിൽ ബാഴ്സ ലീഡുയർത്തി. പക്ഷേ, ആഘോഷം അധികം നീണ്ടില്ല. 70ാം മനിറ്റിൽ അസ്പാസിെൻറ അളന്നുമുറിച്ച ക്രോസിൽ മാക്സിമിലിയാനോ ഗോമസ് ബാഴ്സയെ സമനിലയിൽ തളച്ചു.
14 കളിയിൽ 36 പോയൻറുമായി ബാഴ്സലോണ ഒന്നാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.