മുംബൈ: ഫിഫ റാങ്കിങ്ങിൽ 160ാം സ്ഥാനത്തുള്ള മൗറീഷ്യസിനു മുന്നിൽ ഇന്ത്യ വിയർത്തു ജയിച്ചു. എ.എഫ്.സി കപ്പ് യോഗ്യത മത്സരത്തിന് മുന്നോടിയായ ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ 2^1നായിരുന്നു ജയം. സുനിൽ േഛത്രി, സി.കെ. വിനീത് തുടങ്ങിയ സീനിയർ താരങ്ങളില്ലാതെയിറങ്ങിയ ഇന്ത്യയെ ഒന്നാം പകുതിയിൽ മൗറീഷ്യസ് വെള്ളം കുടിപ്പിച്ചു.
15ാം മിനിറ്റിൽ മലയാളി താരം അനസ് എടത്തൊടികയുടെ പ്രതിരോധമല പിളർത്തി മെർവിൻ ജോസിലിനിലൂടെ മൗറീഷ്യസാണ് ആദ്യം സ്കോർ ചെയ്തത്. ഇതിന് മറുപടിനൽകാൻ വിയർത്തുകളിച്ച നീലപ്പട 37ാം മിനിറ്റിൽ റോബിൻ സിങ്ങിലൂടെ സമനില പിടിച്ചു. രണ്ടാം പകുതിയിൽ വിങ്ങുകൾ കൂടുതൽ സജീവമാക്കി ആതിഥേയർ ആക്രമണം ശക്തമാക്കിയതോടെയാണ് മൗറീഷ്യസിെൻറ മൂർച്ച കുറഞ്ഞത്. 62ാം മിനിറ്റിൽ ബൽവന്ത് സിങ്ങിലൂടെ രണ്ടാം ഗോളും പിറന്ന് ഇന്ത്യ വിജയമുറപ്പിച്ചു. എങ്കിലും അവസാന മിനിറ്റ് വരെ ഇന്ത്യൻ ഗോൾമുഖത്ത് അങ്കലാപ്പ് തീർത്ത മൗറീഷ്യസ് ഏത് സമയത്തും ഗോളെന്ന ഭീതിവിതച്ചു.
ഇതോടെ ഇൗ വർഷം തോറ്റിട്ടില്ലെന്ന റെക്കോഡ് ഇന്ത്യ നിലനിർത്തി. ടീമിെൻറ തുടർച്ചയായ ഒമ്പതാം ജയം കൂടിയാണിത്. പ്രതിരോധ ഭടൻ സന്ദേശ് ജിങ്കാെൻറ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ കളത്തിലിറങ്ങിയത്. അനസ്, പ്രീതം കോട്ടാൽ, നാരായൺ ദാസ് എന്നിവരായിരുന്നു മറ്റ് പ്രതിരോധനിരക്കാർ. ഗോൾവലക്ക് മുന്നിൽ ഏറെ നാളത്തെ ഇടവേളക്കുശേഷം സുബ്രതാപാലും തിരിച്ചെത്തി. ജെെജ^റോബിൻ സിങ് മുന്നേറ്റത്തിന് പിന്തുണയുമായി റൗളിൻ ബോർജസും ലിങ്ദോയും ജാകിചന്ദ് സിങ്ങും. ദ്വിമുഖ ആക്രമണമൊരുക്കിയ കോൺസ്റ്റൈൻറനെ ഞെട്ടിക്കുന്നതായിരുന്നു മൗറീഷ്യസിെൻറ മറുപടി.
24ന് സെൻറ് കിറ്റ്സിനെതിരെയാണ് പരമ്പരയിൽ ഇന്ത്യയുശട അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.