പോർട് എലിസബത്ത്: കാഗിസോ റബാദയുടെ പന്തുകൾ തീതുപ്പിയപ്പോൾ രണ്ടാം ടെസ്റ്റിൽ ആസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ജയം. ആറ് വിക്കറ്റിനാണ് ആതിഥേയർ ജയിച്ചുകയറിയത്. ഇതോടെ നാലു മത്സര പരമ്പരയിൽ രണ്ടു കളികൾ പൂർത്തിയായപ്പോൾ ഇരുടീമുകളും 1-1ന് തുല്യനിലയിലായി. സ്കോർ: ആസ്ട്രേലിയ: 243, 239. ദക്ഷിണാഫ്രിക്ക: 382, 102/4.
ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ പിഴുത റബാദ രണ്ടാം വട്ടം 54 റൺസ് വിട്ടുകൊടുത്ത് ആറ് ഒാസീസ് ബാറ്റ്സ്മാന്മാരെ തിരിച്ചയച്ചു. 150 റൺസ് വഴങ്ങി 11 വിക്കറ്റ് വീഴ്ത്തിയ 22കാരൻ 28 ടെസ്റ്റിനിടെ നാലാം തവണയാണ് പത്തോ അതിലധികമോ വിക്കറ്റുകൾ നേടുന്നത്.
അഞ്ചിന് 180 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച സന്ദർശകർക്ക് 59 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. ചെറിയ ലക്ഷ്യം തേടിയിറങ്ങിയ ആതിഥേയനിരയിൽ ഒാപണർമാരായ ഡീൻ എൽഗാറിനെയും (അഞ്ച്) എയ്ഡൻ മർക്രാമിനെയും (21) പെെട്ടന്ന് നഷ്ടമായെങ്കിലും പരിചയസമ്പന്നരായ ഹാഷിം ആംലയും (27) എ.ബി. ഡിവില്ലിയേഴ്സും (28) ടീമിനെ ജയത്തിനടുത്തെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.