ഇനിയെസ്റ്റ ബാഴ്സയോടും ടോറസ് അത്ലറ്റികോയോടും വിടചൊല്ലി
മഡ്രിഡ്: മാന്ത്രിക ബൂട്ടുകൾകൊണ്ട് ഏറെക്കാലം സ്പെയിനിലെ രണ്ട് ക്ലബുകളുടെ നെടുന്തൂണുകളായി നിറഞ്ഞുനിന്ന രണ്ടു താരങ്ങൾ വീരോചിതമായി വിടവാങ്ങി. ബാഴ്സലോണയുടെ തലച്ചോറായ ആേന്ദ്ര ഇനിയെസ്റ്റയും അത്ലറ്റികോ മഡ്രിഡിെൻറ ഹീറോ ഫെർണാണ്ടോ ടോറസുമാണ് ഞായറാഴ്ച രാത്രിയിൽ ആരാധകസ്നേഹമേറ്റുവാങ്ങി ക്ലബ് വിട്ടത്. ലാ ലിഗയിൽ െഎബറിനെതിരെ അത്ലറ്റികോ മഡ്രിഡിനായി ഇരട്ട ഗോളുകളടിച്ച് രാജകീയമായിതന്നെയായിരുന്നു ടോറസിെൻറ മടക്കം. മത്സരം 2^2ന് സമനിലയിലായെങ്കിലും ഇതിഹാസതാരത്തിെൻറ പേര് എന്നും ചരിത്രത്താളുകളിൽ എഴുതിവെക്കപ്പെടും.
Andres Iniesta takes in one last moment alone on the Camp Nou pitch
— Goal (@goal) May 21, 2018
#inifinit8iniesta pic.twitter.com/1TKiSEnlZd
െപ്ലയിങ് ഇലവനിൽ ഇറങ്ങിയ ഇനിയെസ്റ്റ 82 മിനിറ്റ് നേരം പന്തുതട്ടിയാണ് വിടവാങ്ങിയത്. ലോങ്വിസിലിനു മിനിറ്റുകൾ ബാക്കിനിൽക്കെ മെസ്സിക്ക് ആംബാൻഡ് കൈമാറി ടച്ച്ലൈനിന് പുറത്തേക്കു നടന്ന താരത്തിന് നൂകാംപ് എഴുന്നേറ്റുനിന്ന് ആദരവർപ്പിച്ചു. മെസ്സിയെ കെട്ടിപ്പിടിച്ചശേഷം, സഹതാരങ്ങളെ ഒാരോരുത്തരെയും ഇനിയെസ്റ്റ ആേശ്ലഷിച്ചു. ഗാലറി നോക്കി കൈയടിച്ച താരം കാണികളെ നോക്കി അവസാനമായി ചുംബനംകൂടി നൽകിയാണ് കളംവിട്ടത്.
@andresiniesta8 : "J'ai passé 22 années exceptionnelles au Barça. Défendre l'écusson du plus grand Club du monde a été un honneur et un plaisir. Merci à tous mes coéquipiers et aux supporteurs. Visca Barça, Visca Catalunya, Visca FuenteAlbilla" #Infinit8Iniesta pic.twitter.com/NwUfnriZuI
— FC Barcelona (@fcbarcelona_fra) May 21, 2018
@andresiniesta8 : "Je suis arrivé au Barça en étant gamin, je repars après être devenu un homme. Merci à tous. Visca Barça !" #Infinit8Iniesta pic.twitter.com/0Dped9h3vd
— FC Barcelona (@fcbarcelona_fra) May 20, 2018
അത്ലറ്റികോയിലൂടെ തുടങ്ങി ലോകം ചുറ്റി അത്ലറ്റികോയിൽതന്നെ കരിയർ അവസാനിപ്പിച്ചാണ് ടോറസ് മടങ്ങുന്നത്. 1995ൽ യൂത്ത് അക്കാദമിയിലെത്തിയ ടോറസ് 2001 മുതൽ 2007 വരെ സീനിയർ ടീമിെൻറ ഭാഗമായിരുന്നു. ശേഷം ലിവർപൂൾ, ചെൽസി, മിലാൻ ടീമുകൾക്കായി പന്തുതട്ടി 2015ൽ വീണ്ടും അത്ലറ്റികോയിലെത്തി. ഒടുവിൽ 404 മത്സരത്തിൽനിന്നായി 129 ഗോളടിച്ച് വിശ്വതാരം സ്പെയിനിനോട് വിടപറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.