സാ​ബ്രി ല​മൗ​ചി​, ഹെ​ർ​വ് ​റെ​നാ​ർ​ഡ്

ഒ​റ്റ​ത്തോ​ൽ​വി​ക്കു പി​ന്നാ​ലെ കോ​ച്ചി​നെ പു​റ​ത്താ​ക്കി തു​നീ​ഷ്യ

ന്യൂ​യോ​ർ​ക്: ലോ​ക​ക​പ്പ് ഗ്രൂ​പ് റൗ​ണ്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ സ്വീ​ഡ​നോ​ടേ​റ്റ തോ​ൽ​വി​ക്കു പി​ന്നാ​ലെ കോ​ച്ചി​നെ പു​റ​ത്താ​ക്കി ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് തു​നീ​ഷ്യ. ​സ്വീ​ഡ​നോ​ടേ​റ്റ 5-1ന്റെ ​വ​ൻ തോ​ൽ​വി​യും, ടീം ​ഡ്ര​സി​ങ് റൂ​മി​ൽ ക​ളി​ക്കാ​രും കോ​ച്ചും ത​മ്മി​ലെ പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ലു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ കോ​ച്ച് സാ​ബ്രി ല​മൗ​ചി​യെ പു​റ​ത്താ​ക്കി​യ​ത്. പ​ക​ര​ക്കാ​ര​നാ​യി മു​ൻ സൗ​ദി, മൊ​റോ​ക്കോ ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ക​നാ​യ ഫ്ര​ഞ്ചു​കാ​ര​ൻ ഹെ​ർ​വ് ​റെ​നാ​ർ​ഡി​നെ നി​യ​മി​ക്കു​ക​യും ചെ​യ്തു. നി​യ​മ​ന​ത്തി​നു പി​ന്നാ​ലെ, മെ​ക്സി​കോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട റെ​നാ​ർ​ഡ് ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ ടീ​മി​ന്റെ പ​രി​ശീ​ല​ന​ത്തി​ന്റെ ഭാ​ഗ​മാ​വും. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് നി​ല​വി​ലെ കോ​ച്ച് ല​മൗ​ച്ചി​യെ പു​റ​ത്താ​ക്കി​യ​താ​യി പ്ര​ഖ്യാ​പ​നം വ​ന്ന​ത്.

ഫു​ട്ബാ​ൾ കോ​ച്ചി​ങ് രം​ഗ​ത്ത് പ​രി​ച​യ സ​മ്പ​ന്ന​നാ​യ റെ​നാ​ർ​ഡി​ന് തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ലോ​ക​ക​പ്പാ​ണി​ത്. 2018ൽ ​മൊ​റോ​ക്കോ​യെ​യും, 2022ൽ ​അ​ർ​ജ​ന്റീ​ന​യെ​യും തോ​ൽ​പി​ച്ച് വ​ൻ അ​ട്ടി​മ​റി ന​ട​ത്തി​യ സൗ​ദി അ​റേ​ബ്യ​യു​ടെ​യും പ​രി​ശീ​ല​ക​നാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.