ബ​യേ​ൺ മ്യൂ​ണി​​ക്ക് തകർത്ത് എ.​സി മി​ലാൻ (4-0)

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: ബെ​റൂ​സ്യ ഡോ​ർ​ട്ട്​​മു​ണ്ടി​നെ​തി​രെ വ​ഴ​ങ്ങി​യ  തോ​ൽ​വി മ​റ​ന്ന്​ പ​ന്തു​ത​ട്ടി​യ എ.​സി മി​ലാ​ന്​ ജ​ർ​മ​ൻ ക​രു​ത്ത​രാ​യ ബ​യേ​ൺ മ്യൂ​ണി​​ക്കി​നോ​ട്​ വ​മ്പ​ൻ ജ​യം. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​സ്​ ക​പ്പി​ൽ ശ​നി​യാ​ഴ്​​ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 4-0നാ​ണ്​ എ.​സി മി​ലാ​ൻ ബു​ണ്ട​സ്​ ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രെ ത​ക​ർ​ത്തു​വി​ട്ട​ത്. ഫ്രാ​ങ്ക്​ കീ​സെ​യും ഹാ​ക്ക​ൻ കാ​ൽ​ഹ​നോ​ഗും ​ഒാ​രോ​ ഗോ​ൾ വീ​തം നേ​ടി​യ​പ്പോ​ൾ, ഇ​റ്റാ​ലി​യ​ൻ താ​രം പാ​ട്രി​ക്​ ക​ട്ട്​​റോ​ൺ ര​ണ്ടു​ഗോ​ൾ നേ​ടി പ​ട്ടി​ക തി​ക​ച്ചു. 

യു​വ​ൻ​റ​സി​ൽ​നി​ന്നെ​ത്തി​യ പ്ര​തി​രോ​ധ ഭ​ട​ൻ ലി​നാ​ർ​ഡോ ബ​നൂ​ച്ചി അ​​ര​ങ്ങേ​റ്റം കു​റി​ച്ച മ​ത്സ​ര​ത്തി​ൽ ബ​യേ​ണി​നെ​തി​രെ സ​മ്പൂ​ർ​ണ ആ​ധി​പ​ത്യ​മാ​യി​രു​ന്നു മി​ലാ​നി​ന്. 14ാം മി​നി​റ്റി​ൽ​ത​ന്നെ ​െഎ​വേ​റി​യ​ൻ താ​രം ഫ്രാ​ങ്ക്​ കീ​സെ ഗോ​ൾ നേ​ടി​യ​പ്പോ​ൾ, 25, 43 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു പാ​ട്രി​ക്​ ക​ട്ട്​​റോ​ണി​​െൻറ ഗോ​ൾ. ആ​ദ്യ പ​കു​തി​യി​ൽ​ത​ന്നെ മൂ​ന്ന്​ ഗോ​ളി​ന്​ മു​ന്നി​ലെ​ത്തി​യ​തോ​ടെ ബ​നൂ​ച്ചി​യെ ഇ​റ​ക്കി കോ​ച്ച്​ പ്ര​തി​രോ​ധം ശ​ക്​​ത​മാ​ക്കി. 85ാം മി​നി​റ്റി​ലാ​ണ്​ മി​ലാ​ൻ നാ​ലാം ഗോ​ൾ നേ​ടി​യ​ത്.
 
Tags:    
News Summary - Ac milan vs bayern munich -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.