സുബ്രതോ മുഖര്‍ജി സെലക്ഷന്‍ ക്യാമ്പിന് തുടക്കം

ശ്രീകൃഷ്ണപുരം (പാലക്കാട്): 57ാമത് സുബ്രതോ മുഖര്‍ജി അഖിലേന്ത്യാ ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ സംസ്ഥാന സ്കൂള്‍ ടീമുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരങ്ങള്‍ക്ക് ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ തുടക്കം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സെലക്ഷന്‍ ടൂര്‍ണമെന്‍റില്‍ 14 ജില്ലകളില്‍നിന്നായി 42 ടീമുകള്‍ പങ്കെടുക്കും. അണ്ടര്‍ 17 ആണ്‍, പെണ്‍ വിഭാഗത്തില്‍ ഓരോ ടീമുകളും അണ്ടര്‍ 14 ആണ്‍വിഭാഗത്തില്‍ ഒന്നും ഉള്‍പ്പെടെ മൂന്ന് ടീമുകളാണ് ജില്ലയില്‍നിന്ന് ഉണ്ടാവുക. ദിവസവും രാവിലെ ഏഴ് മുതല്‍ മത്സരങ്ങള്‍ തുടങ്ങും. 25ന് സമാപിക്കുന്ന ക്യാമ്പില്‍നിന്ന് മൂന്ന് വിഭാഗങ്ങളില്‍നിന്നുള്ള ഓരോ ടീമുകള്‍ യോഗ്യത നേടും. എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.എന്‍. ഷാജു ശങ്കര്‍ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് ഡി.പി.ഐ ചാക്കോ ജോസഫ്, സ്പോര്‍ട്സ് ജില്ലാ കോഓഡിനേറ്റര്‍ ജിജി ജോസഫ്, ഓമന ഉണ്ണി, ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.എസ്.എന്‍. സുധാകരന്‍, പ്രധാനാധ്യാപകന്‍ പി. സൂര്യനാരായണന്‍ എന്നിവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.