കൊച്ചി: ഒഡിഷയില്‍ ഞായറാഴ്ച ആരംഭിക്കുന്ന ദേശീയ സബ് ജൂനിയര്‍ അണ്ടര്‍ 15 പെണ്‍കുട്ടികളുടെ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കോഴിക്കോടിന്‍െറ കെ. മാനസയാണ് ക്യാപ്റ്റന്‍. 20 അംഗ ടീമില്‍ 17 താരങ്ങളും കോഴിക്കോട് നിന്നുള്ളവരാണ്. ടീമംഗങ്ങള്‍: കെ. അകന്യ, കീര്‍ത്തന, എസ്, സഞ്ജിത, കെ. ദിയ, ഡി. അനാമിക, വി. ഭാഗ്യശ്രീ, ടി. മേഘ, ഒ.ആര്‍ അഭിരാമി, ടി.എം. മാളവിക, കെ.പി. അമയ ഗിരീഷ്, കെ. അജന്യ, ആര്‍ അര്‍ച്ചന, പി. വിസ്മയ രാജ്. ടെറി മറിയ സോസയാണ് പരിശീലക. മാനേജര്‍ പി.എഫ.് ഡേവിസ്. ഫെബ്രുവരി രണ്ട് വരെയാണ് ചാമ്പ്യന്‍ഷിപ്പ്. മിസോറാമാണ് നിലവിലെ ചാമ്പ്യന്‍മാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.