ബാഴ്സലോണ: ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ഒളിമ്പിക്സില്‍ രാജ്യത്തിനായി പന്ത് തട്ടാനിറങ്ങും. എന്നാല്‍, ലാറ്റിനമേരിക്കന്‍ ഫുട്ബാളിലെ വമ്പന്‍ പോരിടമായ കോപ അമേരിക്കയില്‍ നെയ്മറെ വിട്ടുകൊടുക്കില്ളെന്ന് എഫ്.സി ബാഴ്സലോണ വ്യക്തമാക്കി. ഒളിമ്പിക്സിന് മാത്രം നെയ്മറെ വിട്ടുകൊടുക്കാനുള്ള നിര്‍ദേശം അംഗീകരിച്ച ബ്രസീല്‍ ഫുട്ബാള്‍ ഫെഡറേഷനും പ്രസിഡണ്ട് മാര്‍കോ പോളോ ഡെല്‍നീറോക്കും നന്ദി പറയുന്നതായി ബാഴ്സലോണ ക്ളബ് പ്രസ്താവനയില്‍ പറഞ്ഞു. ലാ ലിഗയില്‍ ഡിപോര്‍ട്ടിവോ ലാ കൊരുനക്കെതിരെ ബാഴ്സയുടെ വമ്പന്‍ ജയത്തിന് ശേഷമാണ് ക്ളബിന്‍െറ പ്രസ്താവന വന്നത്. ഗോള്‍ വരള്‍ച്ചക്കൊടുവില്‍ നെയ്മര്‍ ലക്ഷ്യംകണ്ട മത്സരം കൂടിയായിരുന്നു ഇത്.
ആഗസ്റ്റ് മൂന്ന് മുതല്‍ 21 വരെയാണ് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ഒളിമ്പിക്സ് അരങ്ങേറുന്നത്. ജൂണ്‍ മൂന്നു മുതല്‍ 26 വരെ യു.എസിലാണ് കോപ അമേരിക്ക ടൂര്‍ണമെന്‍റ്. രണ്ടിടങ്ങളിലും കളിച്ചാല്‍ അടുത്ത സീസണിലേക്കുള്ള നെയ്മറുടെ ഒരുക്കങ്ങളെ ബാധിക്കുന്നതിനാലാണ് ബാഴ്സലോണ താരത്തെ വിട്ടുകൊടുക്കാത്തത്. ഒളിമ്പിക്സിന് കളിക്കാരെ വിട്ടുകൊടുക്കണമെന്ന് ഫിഫയുടെ നിബന്ധനയില്ളെന്നതാണ് കൗതുകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.