സംസ്ഥാന ക്ലബ്​ ഫുട്ബാള്‍; കേരള പൊലീസ് ചാമ്പ്യന്മാര്‍

പെരിന്തല്‍മണ്ണ: സംസ്ഥാന ക്ളബ് ഫുട്ബാളില്‍ ഞായറാഴ്ച നടന്ന കലാശക്കളിയില്‍ കേരള പൊലീസ് ഏകപക്ഷീയമായ ഒരു ഗോളിന് കെ.എസ്.ഇ.ബി തിരുവനന്തപുരത്തെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. വാശിയേറിയ മത്സരത്തില്‍ 91ാം മിനിറ്റില്‍ പൊലീസ് ടീമിലെ രാഹുലാണ് വിജയഗോള്‍ നേടിയത്. വിജയികള്‍ക്ക് ഡി.എഫ്.എ പ്രസിഡന്‍റ് കാഞ്ഞിരാല അബ്ദുല്‍കരീം ട്രോഫി കൈമാറി. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ജാംജൂം ഹൈപ്പര്‍ മാര്‍ക്കറ്റിലെ കബീര്‍ സമ്മാനിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.