സിറിയയിലേക്കില്ലെന്ന് മൗറീന്യോ

ലണ്ടന്‍: സിറിയൻ ദേശീയ ടീമിന്‍െറ പരിശീലക സ്ഥാനത്തേക്കുള്ള ക്ഷണം മുന്‍ ചെല്‍സി കോച്ച് ജോസ് മൗറീന്യോ നിഷേധിച്ചു. ഇംഗ്ളീഷ് ക്ളബില്‍ നിന്നും കഴിഞ്ഞ ഡിസംബറില്‍ പടിയിറങ്ങിയ ശേഷം തൊഴിലില്ലാതായ മൗറീന്യോക്ക് പരിശീലക സ്ഥാനം വാഗ്ദാനം ചെയ്ത് സിറിയന്‍ ഫുട്ബാള്‍ അസോസിയേഷന്‍ രംഗത്തത്തെിയിരുന്നു. ഇക്കാര്യമറിയിച്ച് നല്‍കിയ കത്ത് അസോസിയേഷന്‍ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു. എന്നാല്‍, ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന സിറിയയിലേക്ക് പോകാന്‍ താല്‍പര്യമില്ളെന്ന് മൗറീന്യോ വ്യക്തമാക്കി. റയല്‍ മഡ്രിഡ്, പോര്‍ട്ടോ, ഇന്‍റര്‍മിലാന്‍ ടീമുകളെ പരിശീലിപ്പിച്ച മൗറീന്യോ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ലൂയി വാന്‍ഗാലിന്‍െറ പിന്‍ഗാമിയാവുമെന്നാണ് ഫുട്ബാള്‍ ലോകത്തെ ഊഹക്കഥകള്‍. അതേസമയം, അടുത്ത സീസണില്‍ പുതിയ ടീമിനൊപ്പം ചേരുമെന്ന് മൗറീന്യോ വ്യക്തമാക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.