Posted On
date_range Updated On
date_range പോള്‍ പോഗ്ബ ബാഴ്സയിലേക്കു മാറാന്‍ ഇനിയും സാധ്യത
ടൂറിന്‍: ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ, യുവന്‍റസില്‍നിന്ന് സ്പാനിഷ് ചാമ്പ്യന്‍ ബാഴ്സലോണയിലേക്കുമാറാന്‍ ഇനിയും സാധ്യതയുണ്ടെന്ന് താരത്തിന്‍െറ ഏജന്‍റ്. സീസണ്‍ തുടക്കത്തില്‍ 22 കാരനായ പോഗ്ബ ബാഴ്സയിലേക്ക് പോകുമെന്ന് നിരവധി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കരാറൊന്നുമുണ്ടായില്ല. 100 ദശലക്ഷം യൂറോ നല്‍കിയാല്‍ യുവന്‍റസ് പോഗ്ബയെ വിടുമെന്നാണ് താരത്തിന്‍െറ ഏജന്‍റായ മിനോ റെയോള വ്യക്തമാക്കിയത്. കുറഞ്ഞത് ഒരുവര്‍ഷംകൂടി യുവന്‍റസില്‍ തുടരാനാണ് ഈ സീസണ്‍ ആദ്യം പോഗ്ബ തീരുമാനിച്ചത്. എല്ലാ ക്ളബുകള്‍ക്കായും വാതില്‍ തുറന്നുകിടക്കുകയാണെന്നും ഏജന്‍റ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.