Posted On
date_range Updated On
date_range നെയ്മറിനെ തൊഴിച്ചതിന് ഇസ്കോക്ക് രണ്ടു മത്സരങ്ങളില്‍ വിലക്ക്
മഡ്രിഡ്: ബാഴ്സലോണക്ക് മുന്നില്‍ 4-0ത്തിന് നാണംകെട്ട എല്‍ ക്ളാസികോയുടെ മുറിവുകള്‍ റയല്‍ മഡ്രിഡിനെ വിട്ടൊഴിയുന്നില്ല. ആ മത്സരത്തില്‍ നെയ്മറിനെ തൊഴിച്ചുവീഴ്ത്തിയതിന് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ മിഡ്ഫീല്‍ഡര്‍ ഇസ്കോക്ക് വിലക്ക്. രണ്ടു മത്സരങ്ങളില്‍ താരം പുറത്തിരിക്കണം. റോയല്‍ സ്പാനിഷ് ഫുട്ബാള്‍ ഫെഡറേഷനാണ് (ആര്‍.എഫ്.ഇ.എഫ്) 23കാരനായ താരത്തിനെതിരെ ശിക്ഷ പ്രഖ്യാപിച്ചത്. മത്സരം ബാഴ്സക്ക് അനുകൂലമായി അവസാനത്തോടടുക്കവേയാണ് 84ാം മിനിറ്റില്‍ തന്‍െറ നിരാശ ഇസ്കോ നെയ്മറില്‍ തീര്‍ത്തത്. പന്തുമായി മുന്നേറുകയായിരുന്ന നെയ്റിന്‍െറ ഇടംകാല്‍മുട്ടിലേക്ക് ശക്തമായി പാദംകൊണ്ട് തൊഴിക്കുകയായിരുന്നു ഇസ്കോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.