Posted On
date_range Updated On
date_range ഗ്വാര്‍ഡിയോള മടങ്ങുന്നു ; ആഞ്ചലോട്ടി ബയേണ്‍ കോച്ച്
മ്യൂണിക്: മൂന്ന് സീസണിലെ വിജയകരമായ ബയേണ്‍ മ്യൂണിക് സേവനം കഴിഞ്ഞ് പെപ് ഗ്വാര്‍ഡിയോള അടുത്ത താവളത്തിലേക്ക്. ഗ്വാര്‍ഡിയോളയുടെ പിന്‍ഗാമിയായി മുന്‍ റയല്‍ മഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി ബയേണിലത്തെും. ഈ സീസണ്‍ അവസാനിക്കുന്നതോടെ ഗ്വാര്‍ഡിയോള ക്ളബ് വിടുമെന്ന് ബയേണ്‍ ഒൗദ്യോഗികമായി അറിയിച്ചു. കരാര്‍ പുതുക്കേണ്ടെന്ന് പെപ് തീരുമാനിച്ചതോടെയാണ് ജര്‍മന്‍ ചാമ്പ്യന്മാര്‍ പുതിയ കോച്ചിനെ തേടിയത്. ഗ്വാര്‍ഡിയോളക്കായി മാഞ്ചസ്റ്റര്‍ സിറ്റി, യുനൈറ്റഡ് തുടങ്ങിയ ടീമുകള്‍ രംഗത്തുണ്ട്.
ബാഴ്സലോണയില്‍ 14 കിരീടവുമായി നാല് സീസണ്‍ അടക്കിവാണശേഷം 2013ലാണ് ബയേണിലത്തെിയത്. ബയേണിന് രണ്ട് ജര്‍മന്‍ ലീഗ് ഉള്‍പ്പെടെ അഞ്ച് കിരീടങ്ങള്‍ സമ്മാനിച്ചു. ചെല്‍സി, പി.എസ്.ജി, റയല്‍ മഡ്രിഡ് ടീമുകളിലെ സേവനത്തിനുശേഷമാണ് ആഞ്ചലോട്ടി ബയേണിലത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.