മലപ്പുറം: കോയമ്പത്തൂര്‍ അമൃത സര്‍വകലാശാലയില്‍ നടക്കുന്ന ദക്ഷിണമേഖലാ അന്തര്‍ സര്‍വകലാശാല ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സെമിയില്‍. നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ്, മദ്രാസ് സത്യഭാമ സര്‍വകലാശാലയെ 1-0ത്തിനാണ് തോല്‍പ്പിച്ചത്. തൃശൂര്‍ സെന്‍റ് തോമസ് കോളജിലെ പി.കെ. അനൂപാണ് കാലിക്കറ്റിനായി ഗോള്‍ നേടിയത്. ദേശീയ പരിശീലകനായ സതീവന്‍ ബാലനാണ് കാലിക്കറ്റിന്‍െറ പരിശീലകന്‍. അണ്ണാമലൈ സര്‍വകലാശാല, ചിദംബരം സര്‍വകലാശാല, മദ്രാസ് സര്‍വകലാശാല എന്നിവരാണ് സെമിയിലത്തെിയ മറ്റ് ടീമുകള്‍. ലീഗടിസ്ഥാനത്തിലാണ് സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.