ഇറ്റാലിയന്‍ താരം മാന്യൂല്‍ ബ്ളാസി ചെന്നൈയിനില്‍


ചെന്നൈ: ഇറ്റാലിയന്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ മാന്യൂല്‍ ബ്ളാസി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ളബ് ചെന്നൈയിന്‍ എഫ്.സിയില്‍. മുന്‍ അന്താരാഷ്ട്ര താരമായ ബ്ളാസി ഇറ്റാലിയന്‍ സീരി ബി ക്ളബ് എ.എസ്. വരെസുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് ചെന്നൈയിനുമായി കരാറൊപ്പിട്ടത്. എ.എസ് റോമയുടെ യുവജന പദ്ധതി വഴി വളര്‍ന്ന താരമാണ് 35കാരനായ ബ്ളാസി. 15 വര്‍ഷംമുമ്പ് റോമയിലൂടെയാണ് സീരി എയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് പെരൂഗിയയില്‍ ചെറിയ കാലയളവില്‍ കളിച്ച താരം 2002ല്‍ യുവന്‍റസിലേക്ക് ചേക്കേറി. യുവന്‍റസിനായി കളിക്കവെയാണ് 2004ല്‍ ഇറ്റലിക്കായി അരങ്ങേറിയത്. എട്ടു മത്സരങ്ങളില്‍ അസൂറിപ്പടക്കായി കളത്തിലിറങ്ങി. പെരൂഗിയ, പാര്‍മ, ഫിയോറെന്‍റിന എന്നീ ക്ളബുകളില്‍ വായ്പാതാരമായി കളിച്ച ബ്ളാസി, 2007ല്‍ നാപോളിയിലേക്ക് മാറി. 2011ല്‍ അവിടം വിട്ട താരം പാര്‍മ, ലെസെ, പെസ്കര എന്നീ ക്ളബുകള്‍ക്കായി സീരി എയില്‍ കളിച്ചിരുന്നു. തുടര്‍ന്ന് 2013ലാണ് വരെസില്‍ എത്തിയത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.