ൈക്രസ്റ്റ്ചർച്ച്: ഇന്ത്യയിൽ ശനിയാഴ്ച നേരംപുലരുേമ്പാഴേക്കും ന്യൂസിലൻഡ് മണ്ണിൽ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന് ടോസ് വീണിരിക്കും. വിരാട് കോഹ്ലി മുതൽ സ്റ്റീവ് സ്മിത്ത് വരെ ലോകക്രിക്കറ്റിൽ ക്രീസ് വാഴുന്ന താരങ്ങളാവാൻ കൊതിക്കുന്ന കൗമാരത്തിന് ഇന്നു മുതൽ 22 ദിവസം പോരാട്ടങ്ങളുടെ ഉത്സവമേളം. 16 രാജ്യങ്ങൾ നാലു ഗ്രൂപ്പുകളിലായി അങ്കംവെട്ടുന്ന 12ാം ലോകകപ്പ്. മൂന്നു കിരീടം നേടിയ ഇന്ത്യയും (2000, 2008, 2012) ആസ്ട്രേലിയയും (1988, 2002, 2010) തന്നെ ഹോട് ഫേവറിറ്റ്. രണ്ടു തവണ ചാമ്പ്യന്മാരായ പാകിസ്താൻ (2004, 2006), ഒരോ തവണ കിരീടമണിഞ്ഞ ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട്, കന്നിക്കിരീടം തേടി ആതിഥേയരായ ന്യൂസിലൻഡ് എന്നിവരും പ്രവചനങ്ങളുടെ പട്ടികയിലുണ്ട്. ഇവർക്കു പുറമെ അട്ടിമറി കരുത്തുമായി അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരും.
ഏകദിന ലോകകപ്പിെൻറ ഉദ്ഘാടന ദിനമായ ഇന്ന് നാലു മത്സരങ്ങളുണ്ട്. മൂന്നു മത്സരങ്ങൾക്ക് ടോസ് വീഴുന്നത് ഇന്ത്യൻ സമയം പുലർെച്ച മൂന്നിന്. നാലാം അങ്കം 6.30നും. ഉദ്ഘാടന ദിനത്തിൽ ആദ്യ മത്സരങ്ങളിൽ അഫ്ഗാനിസ്താൻ പാകിസ്താനെയും സിംബാബ്വെ പാപ്വ ന്യൂഗിനിയെയും ബംഗ്ലാദേശ് നമീബിയയെയും നേരിടും. ആതിഥേയരായ ന്യൂസിലൻഡും വെസ്റ്റിൻഡീസും തമ്മിലെ മത്സരം 6.30നാണ്. ന്യൂസിലൻഡിൽ ഇത് ഡേ-നൈറ്റ് പോരാട്ടം.കിരീടം ലക്ഷ്യമിെട്ടത്തിയ വൻ ടീമുകൾ ഞായറാഴ്ച കളത്തിലിറങ്ങും. ശ്രീലങ്ക-അയർലൻഡ്, ദക്ഷിണാഫ്രിക്ക-കെനിയ മത്സരങ്ങൾ പുലർെച്ച മൂന്നിനും ഇന്ത്യ x ആസ്ട്രേലിയ മത്സരം 6.30നുംആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.