രഞ്ജി ട്രോഫി സെമിഫൈനലിലെത്തിയ ജമ്മു-കശ്മീർ ക്രിക്കറ്റ് ടീം
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു-കശ്മീരും കർണാടകയും ഉത്തരാഖണ്ഡും സെമി ഫൈനലിൽ കടന്നു. ചരിത്രത്തിലാദ്യമായാണ് കശ്മീർ അവസാന നാലിലെത്തുന്നത്. ക്വാർട്ടർ ഫൈനലിൽ മധ്യപ്രദേശിനെ 56 റൺസിന് തോൽപിക്കുകയായിരുന്നു ഇവർ. ഒന്നാം ഇന്നിങ്സിൽ ഏഴും രണ്ടാമത്തേതിൽ അഞ്ചും വിക്കറ്റ് വീഴ്ത്തിയ ആഖിബ് നബിയാണ് വിജയ ശിൽപി. സ്കോർ: ജമ്മു-കശ്മീർ 194 & 248, മധ്യപ്രദേശ് 152 & 234.
മുൻ ചാമ്പ്യന്മാരായ മുംബൈയെ നാല് വിക്കറ്റിന് കർണാടക വീഴ്ത്തി. അന്താരാഷ്ട്ര താരം കെ.എൽ. രാഹുലിന്റെ (130) ശതകമാണ് ജയം സമ്മാനിച്ചത്. സ്കോർ: മുംബൈ 120 & 377, കർണാടക 173 & 325/6. ഝാർഖണ്ഡിനെ ഇന്നിങ്സിനും ആറ് റൺസിനും തകർത്തു ഉത്തരാഖണ്ഡ്. സ്കോർ: 235 & 130, ഉത്തരാഖണ്ഡ് 371.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.