ട്വൻറി20 ലോകകപ്പ്​: ഈ വർഷം നടത്താൻ ഗാവസ്​കറിൻെറ ഉപായം


ന്യൂഡൽഹി: ​കോവിഡ്​ 19 വ്യാപനം മൂലം ഒക്​ടോബറിൽ ആസ്​ട്രേലിയയിൽ നടക്കേണ്ട ട്വൻറി20 ലോകകപ്പിൻെറ ഭാവി അനിശ്ചി തത്വത്തിലാണ്​. എന്നാൽ ലോകകപ്പ്​ മുൻനിശ്ചയപ്രകാരം നടത്താൻ ഒരുഉപായം പങ്കുവെച്ചിരിക്കുകയാണ്​ മുൻ ഇന്ത്യൻ നായ കൻ സുനിൽ ഗാവസ്​കർ. ​​

രാജ്യത്ത്​ കോവിഡ്​ വ്യാപനത്തിൽ നേരിയ കുറവ്​ കാണുന്നതിനാൽ ലോകകപ്പിൻെറ നടത്തിപ്പവകാശം ഇന്ത്യയും ആസ്​ട്രേലിയയും പരസ്​പരം വെച്ചുമാറാനാണ്​ ഗാവസ്​കർ നിർദേശിച്ചത്​. അടുത്ത വർഷം നടക്കേണ്ട പതിപ്പിന്​ ഇന്ത്യയാണ്​ ആതിഥേയത്വം വഹി​ക്കേണ്ടത്​.

ലോകകപ്പ്​ ഇന്ത്യയിലേക്ക്​ മാറ്റുകയാണെങ്കിൽ ടൂർണമ​െൻറിന്​ മുന്നോടിയായി സെപ്​റ്റംബറിൽ ഐ.പിഎൽ നടത്താമെന്നും ഇത്​ കളിക്കാർക്ക്​ മികച്ച മുന്നൊരുക്കമാകും. ഇതിന്​ പിന്നാലെ ഡിസംബറിൽ യു.എ.ഇയിൽ വെച്ച്​ ഏഷ്യാ കപ്പ്​ നടത്താമെന്നും ഗാവസ്​കർ ഇന്ത്യടുഡെയോട്​ വ്യക്​തമാക്കി.

ഒക്​ടോബർ 18 മുതൽ നവംബർ 15 വരെയായിരുന്നു​ ലോകകപ്പ്​ നടക്കേണ്ടത്​. എന്നാൽ സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി സെപ്​റ്റംബർ 30 വരെ ആസ്​ട്രേലിയ അതിർത്തികൾ അടച്ചിടുന്നതിനാലാണ്​ ലോകകപ്പിൻെറ കാര്യത്തിൽ അനിശ്ചിതത്വമുണ്ടായത്​.

Tags:    
News Summary - swap t20 world cup hosting duty- sunil gavaskar- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.