Posted On
date_range Updated On
date_range ശ്രീശാന്തിെൻറ ടീം ഫൈവിനെ ഒതുക്കാൻ ശ്രമമെന്ന്; മലയാളത്തിൽ സിനിമയെടുക്കുന്നത് ആത്മഹത്യക്ക് തുല്യം
കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായ ‘ടീം ഫൈവ്’ റിലീസായി രണ്ടുദിവസമായിട്ടും ചിത്രത്തിെൻറ പോസ്റ്റർ വിതരണക്കാരുടെ സംഘടന പതിച്ചില്ലെന്ന് നിർമാതാവ് രാജ് സഖറിയാസും സംവിധായകൻ സുരേഷ് ഗോവിന്ദും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അച്ചടിച്ച ഏഴുലക്ഷത്തിെൻറ പോസ്റ്റർ കരാർ പ്രകാരം പതിക്കാൻ വിതരണക്കാരുടെ സംഘടന ബാധ്യസ്ഥരാണ്. 8.50 രൂപ തോതിൽ ഇതിനുള്ള പണവും മുൻകൂർ നൽകിയെന്ന് നിർമാതാവ് പറഞ്ഞു.
സിനിമയെ ഒതുക്കാനുള്ള ശ്രമത്തിന് പിന്നിൽ ലോബിയുള്ളതായി സംശയിക്കുന്നു. പോസ്റ്റർ ഒട്ടിക്കാത്തതിനെക്കുറിച്ച് ആരാഞ്ഞപ്പോൾ മഴമൂലമാണെന്നായിരുന്നു വിതരണക്കാരുടെ സംഘടന ഭാരവാഹികൾ പറഞ്ഞത്. എന്നാൽ, മറ്റ് സിനിമകളുടെ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. നിർമാതാവിനോ മറ്റാർക്കോ പോസ്റ്റർ പതിക്കാൻ അധികാരമില്ല. അസോസിയേഷനാണ് അത് ചെയ്യേണ്ടത്. തമിഴിലും തെലുങ്കിലും ഇൗ സിനിമ പുറത്തിറക്കിയിട്ടുണ്ട്. അവിടെ പോസ്റ്റർ പതിച്ചിട്ടുണ്ട്. മൂന്നരക്കോടി ചെലവിൽ പുതുമുഖങ്ങൾക്ക് പ്രാമുഖ്യം നൽകിയെടുത്ത ചിത്രമാണിത്. മലയാള സിനിമയെടുക്കുന്നത് ട്രെയിനിന് മുന്നിൽ തലവെക്കുന്നതിന് തുല്യമാെണന്ന് രാജ് സഖറിയാസ് പറഞ്ഞു. തെൻറ ആദ്യത്തെ സിനിമക്ക് ഇങ്ങനെ സംഭവിച്ചതിൽ നിരാശയുണ്ടെന്ന് അദ്ദേഹം കൂട്ടിേച്ചർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.