കൊളംബോ: ശ്രീലങ്ക ഇലവനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സ് ലീഡിലേക്ക്. ആതിഥേയരുടെ 363 റൺസിന് മറുപടിയായി ബാറ്റ് ചെയ്യുന്ന ഇന്ത്യ രണ്ടാംനാൾ സ്റ്റമ്പെടുക്കുമ്പോൾ ആറ് വിക്കറ്റിന് 357 റൺസെന്ന നിലയിലാണ്.
മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ (142 നോട്ടൗട്ട്) അപരാജിത സെഞ്ച്വറിയാണ് സന്ദർശകരെ ലീഡിനരികിലെത്തിച്ചത്. 36 റൺസുമായി ഗുർനൂർ ബ്രാറും ക്രീസിലുണ്ട്. തലേന്നത്തെ സ്കോറായ എട്ട് വിക്കറ്റിന് 363ൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു ലങ്കൻ ടീം. ഇന്ത്യക്ക് അക്കൗണ്ട് തുറക്കും മുമ്പ് ഓപണർ യശസ്വി ജയ്സ്വാളിനെ നഷ്ടമായെങ്കിലും പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
ക്യാപ്റ്റന്റെ ചുമതല വഹിക്കുന്ന കെ.എൽ. രാഹുൽ 40ഉം രവീന്ദ്ര ജദേജ 63ഉം മാനവ് സുത്താർ 41ഉം റൺസ് ചേർത്തു. ഋഷഭ് പന്തും (2) ധ്രുവ് ജുറെലും (1) വേഗം മടങ്ങി. സാരാൻഷ് ജെയിൻ 22 റൺസെടുത്തു.സായ് സുദർശൻ
ശ്രീലങ്കക്കെതിരെ അടുത്തയാഴ്ച ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ മുൻനിര ബാറ്റർ സായ് സുദർശൻ കളിക്കില്ല. പരിക്കിൽനിന്ന് ഇനിയും മോചിതനാവാത്തതിനാലാണ് ടീമിൽനിന്ന് മാറ്റിയത്. ഇതോടെ മൂന്നാം നമ്പറിൽ മലയാളി താരം ദേവ്ദത്ത് പടിക്കൽ ഇറങ്ങുമെന്ന് ഏറക്കുറെ ഉറപ്പായി. സായിയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.