ജയം; ന്യൂസിലൻഡ്​ ഒന്നാമത്​​

ലണ്ടൻ: ​ബാറ്റുമായി​ മുന്നിൽനിന്ന്​ നയിച്ച കെയിൻ വില്യംസൺ കുറിച്ച അപരാജിത സെഞ്ചുറിയുടെ കരുത്തിൽ ദക്ഷിണാഫ്രി ക്കക്കെതിരെ ന്യൂസിലൻഡിന്​ നാലുവിക്കറ്റ്​ ജയം. മഴയിൽ നനഞ്ഞ പിച്ചിൽ റൺമഴയൊഴിഞ്ഞിട്ടും ആവേശം അവസാന ഒാവർവരെ നീ ട്ടിയെടുത്താണ്​ ന്യൂസിലൻഡ്​ സെമി സാധ്യത സജീവമാക്കിയത്​.

എളുപ്പം മറികടക്കാവുന്ന ലക്ഷ്യത്തിലേക്ക്​ ആത്​മവിശ്വാസത്തോടെ ബാറ്റുവീശിയ ന്യൂസിലൻഡി​ന്​ തുടക്കത്തിലേ പിഴക്കുന്നതായിരുന്നു കാഴ്​ച. മൂന്നാം ഒാവറിൽ സ്​കോർ 12ൽ നിൽക്കെ റബാദക്ക്​ റി​േട്ടൺ ക്യാച്ച്​ നൽകി ഒാപണർ മൺറോ മടങ്ങി. മൂന്നാമനായി ഇറങ്ങിയ വില്യംസണെ കൂട്ടുപിടിച്ച്​ ഗുപ്​റ്റിൽ പതിയെ സ്​കോർ ഉയർത്തിയതോടെ കളി വീണ്ടും കിവി ചിറകിൽ. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ മൽസരത്തിൽ ഏറെ വൈകാതെ വീണ്ടും ട്വിസ്​റ്റെത്തി. സ്​കോർ 72ൽ നിൽക്കെ 35 റൺസെടുത്ത ഗുപ്​റ്റിൽ ഹിറ്റ്​വിക്കറ്റായി മടങ്ങി. തൊട്ടുപിറകെ ഒാരോ റണ്ണ​ുമായി റോസ്​ ടെയ്​ലറും ലതാമും കൂടാരം കയറി.

എന്തും സംഭവിക്കാമെന്നായ കളിയിൽ പക്ഷേ, ആദ്യം ജെയിംസ്​ നീഷാമും പിന്നീട്​ ഗ്രാൻഡ്​ഹോമും വില്യംസണ്​ മികച്ച കൂട്ടായതോടെ ​ ന്യൂസിലൻഡ്​ ജയം അടിച്ചെടുക്കുകയായിരുന്നു. ദിവസങ്ങളായി മഴ പെയ്​ത്​ കുതിർന്ന പിച്ചിൽ വലിയ ടോട്ടൽ അതി​േമാഹമാണെന്ന ബോധ്യത്തോടെയാണ്​ ദക്ഷിണാ​ഫ്രിക്ക ബാറ്റിങ്​ തുടങ്ങിയത്​. ഏകദിനത്തിൽ 8000 പിന്നിട്ട്​ ആംലയും മികച്ച ഇന്നിങ്​സുമായി വാൻ ഡർ ഡസനും കരുത്തു​ തെളിയിച്ചതൊഴിച്ചാൽ പ്രോട്ടീസ്​ ബാറ്റിങ്​ ഇഴഞ്ഞു.

Tags:    
News Summary - South Africa Vs New Zealand in ICC World Cup 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT