മൂന്നു ടെസ്റ്റുകളടങ്ങിയ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഇന്നലെ സമാപനമായി. ടെസ്റ്റിലെ വിജയനേട്ടം സ്വന്തം നാട്ടിൽ മാത്രം ഒതുങ്ങുന്നു എന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരായ പരാതി ഈ പരമ്പരയിലും തുടർന്നു. കേപ്ടടൗൺ, സെഞ്ചൂറിയൻ, വാണ്ടറേഴ്സ് എന്നിവിടങ്ങളിലായി നടന്ന ടെസ്റ്റുകളിൽ രസകരമായ നേട്ടങ്ങളാണ് ഇരുടീമിനെയും തേടിയെത്തിയത്.
- പേസർമാരെ നന്നായി പിന്തുണക്കുന്ന ദക്ഷിണാഫ്രിക്കയിലെ പിച്ചിൽ മൂന്ന് ടെസ്റ്റ് മത്സരത്തിൽ നിന്നായി വീണത് 120 വിക്കറ്റുകളാണ്. ടെസ്റ്റ് ക്രിക്കറ്റിൻറെ ചരിത്രത്തിൽ ആദ്യമായാണ് 120 വിക്കറ്റുകൾ ഒരു മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ വീഴുന്നത്. ഇതിന് മുമ്പ് 118 ആയിരുന്നു ഒന്നാമത്.
- വാണ്ടറേഴ്സിൽ ഒരിക്കലും തോൽക്കാത്ത ഏക സംഘമാണ് ഇന്ത്യയുടേത്. അഞ്ച് ടെസ്റ്റുകളിൽ നിന്നായി രണ്ട് വിജയവും മൂന്ന് സമനിലകളുമാണ് ഇവിടെ ഇന്ത്യയുടേത്.
- ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു മത്സരത്തിലെ 20 വിക്കറ്റുകളും ഫാസ്റ്റ് ബൌളർമാർ സ്വന്തമാക്കിയത് ഈ പരമ്പരയിലാണ്.
- ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് പരമ്പരയിൽ 10 വിക്കറ്റും 100 റൺസും സ്കോർ ചെയ്ത ആദ്യ ഇന്ത്യൻ കളിക്കാരനാണ് ഭുവനേശ്വർ കുമാർ.
- ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കാൻ വിരാട് കോഹ്ലിക്ക് കഴിഞ്ഞു. രാഹുൽ ദ്രാവിഡും എം.എസ് ധോണിക്കും മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളത്.
- ടെസ്റ്റ് ക്രിക്കറ്റ് നായകനായി വിരാട് കോഹ്ലി 21 ജയങ്ങൾ സ്വന്തമാക്കി സൗരവ് ഗാംഗുലിക്കൊപ്പമെത്തി, എം.എസ് ധോണി (27) മാത്രമാണ് കോഹ്ലിക്ക് മുമ്പിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.