ന്യൂഡല്‍ഹി: എം.പിമാര്‍ ഗ്രാമങ്ങളെ ദത്തെടുത്ത് വികസനം നടപ്പാക്കുന്ന സന്‍സദ് ആദര്‍ശ് യോജന പദ്ധതിപ്രകാരം രാജ്യസഭാംഗമായ സചിന്‍ ടെണ്ടുല്‍കര്‍ ദത്തെടുത്ത ആന്ധ്രപ്രദേശിലെ പുട്ടംരജുവാരി ഗ്രാമം സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്തമായി പ്രഖ്യാപിച്ചു. ഒന്നാംഘട്ട വികസനത്തോടനുബന്ധിച്ച് ഗ്രാമത്തില്‍ പുതുതായി കളിസ്ഥലമുള്‍പ്പെടെ നിര്‍മിക്കുന്ന സചിന്‍ കുട്ടികള്‍ക്ക് ക്രിക്കറ്റ് ബാറ്റും സ്പോര്‍ട്സ് കിറ്റുകളും വിതരണം ചെയ്തു.
2014ല്‍ ഗ്രാമത്തെ ദത്തെടുത്ത സചിന്‍ ഗ്രാമത്തില്‍ മൂന്നു വീടുകളാണ് ഇതിനകം നിര്‍മിച്ചുനല്‍കിയത്. കാലങ്ങളായി ഇരുട്ടില്‍ കഴിഞ്ഞ ഗ്രാമത്തിന് സചിന്‍െറ വരവ് മുഴുവന്‍ സമയ വൈദ്യുതിവിതരണത്തിലൂടെ പുതുവെളിച്ചമാണ് പകര്‍ന്നത്. കിലോമീറ്ററുകളോളം സഞ്ചരിച്ച് കുടിവെള്ളം തലച്ചുമടായി കൊണ്ടുവന്ന സ്ത്രീകളുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ വീടുകളുടെ 100 മീറ്റര്‍ ചുറ്റളവില്‍ കുടിവെള്ളവിതരണ സംവിധാനമൊരുക്കുന്നതിനും ക്രിക്കറ്റിലെ ഇതിഹാസം മുന്‍കൈയെടുത്തു.
10 ഏക്കറില്‍ നിര്‍മാണം പുരോഗമിക്കുന്ന മൈതാനം യാഥാര്‍ഥ്യമാകുന്നതോടെ ക്രിക്കറ്റിനൊപ്പം എല്ലാ കായിക ഇനങ്ങളും കൊണ്ടുവരാനാണ് പദ്ധതിയെന്നും സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്ത ഗ്രാമമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സചിന്‍ ടെണ്ടുല്‍കര്‍ പറഞ്ഞു. സമീപഗ്രാമമായ ഗോപല്‍ഹള്ളിയും വികസിപ്പിക്കുന്നതിനായി ദത്തെടുക്കുമെന്ന് സചിന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.