മുംബൈ: സൗന്ദര്യപിണക്കം അവസാനിപ്പിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറും വിനോദ് കാംബ്ലിയും വീണ്ടും കണ്ടുമുട്ടി. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. കാംബ്ലിയാണ് ഈ സന്തോഷം ആരാധകരെ അറിയിച്ചത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഐ ലൗവ് യൂ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവച്ചത്.
1988ല്‍ നടന്ന സ്കൂള്‍തല ക്രിക്കറ്റ് മത്സരത്തില്‍ സചിനും കാംബ്ലിയും ചേര്‍ന്ന് 664 റണ്‍സിന്‍റെ റെക്കാര്‍ഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ഇതോടെയാണ് ഇവര്‍ വാർത്തകളിൽ താരങ്ങളായത്. പിന്നീട്, സച്ചിന്‍ ലോകക്രിക്കറ്റിലെ ഇതിഹാസ താരമായി വളര്‍ന്നു. എന്നാല്‍ മോശം ഫോമും സ്ഥിരതയില്ലായ്മയും കാംബ്ലിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.