ലാറയോ സചിനോ? പന്തെറിയാൻ പ്രയാസം ആർക്കെതിരെയെന്ന് വെളിപ്പെടുത്തി മക്ഗ്രാത്ത്

ചെന്നൈ: നിരവധി ക്രിക്കറ്റ് റെക്കോർഡുകൾ സ്വന്തം പേരിലാക്കിയ താരങ്ങളാണ് സചിൻ തെണ്ടുൽക്കറും ബ്രയാൻ ലാറയും. ആരാ ണ് മികച്ചതെന്ന തർക്കം ക്രിക്കറ്റ് ഉള്ളിടത്തോളം കാലം തുടരുമെന്നും തീർച്ച. ഇവരിൽ ആർക്കെതിരെ പന്തെറിയാനാണ് കൂടു തൽ പ്രയാസമെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരുടെയും സമകാലികനായ ആസ്ട്രേലിയൻ വെറ്ററൻ ബൗളർ ഗ്ലെൻ മക ്ഗ്രാത്ത്.

വെസ്റ്റിൻഡീസ് താരം ബ്രയാൻ ലാറ ക്രീസിലുള്ളപ്പോഴാണ് താൻ പന്തെറിയാൻ കൂടുതൽ പ്രയാസപ്പെട്ടിരുന്ന തെന്ന് മക്ഗ്രാത്ത് പറയുന്നു. സ്വതസിദ്ധമായ ബാറ്റിങ് രീതി മാറ്റാൻ ലാറ ഒരിക്കലും തയാറായിരുന്നില്ല. 15 തവണ താൻ ലാറയുടെ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. പക്ഷേ, താനും ഷെയ്ൻ വോണും അണിനിരന്ന ബൗളിങ് നിരയെ നേരിട്ട് നിരവധി സെഞ്ച്വറികളും ഇരട്ട സെഞ്ച്വറികളും ലാറ നേടി. ലാറയുടെ ദിവസമാണെങ്കിൽ അദ്ദേഹം എന്തും ചെയ്യുമായിരുന്നു.

സചിനും ലാറക്കൊപ്പം കിടപിടിക്കുന്ന ബാറ്റ്​സ്​മാനാണ്​. എന്നാൽ, ഇരുവരെയും താരതമ്യം ചെയ്യുമ്പോൾ ലാറയെയാണ് നേരിടാൻ കൂടുതൽ പ്രയാസം. കൂടുതൽ നിർഭയനാണ് ലാറയെന്നും മക്ഗ്രാത്ത് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് മക്ഗ്രാത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.

232 ടെസ്റ്റ് ഇന്നിങ്സുകളിൽ നിന്നായി 52.89 ശരാശരിയിൽ 11,953 റൺസാണ് ലാറ നേടിയത്. ഏകദിനത്തിൽ 289 ഇന്നിങ്സുകളിൽ നിന്ന് 40.17 ശരാശരിയിൽ 10,405 റൺസും നേടിയിട്ടുണ്ട്.

329 ടെസ്റ്റ് ഇന്നിങ്സുകളിൽ നിന്നായി 53.79 ശരാശരിയിൽ 15,921 റൺസാണ് സചിൻ നേടിയത്. 452 ഏകദിന ഇന്നിങ്സുകളിൽ നിന്ന് 44.83 ശരാശരിയിൽ 18,426 റൺസും സചിൻ നേടിയിട്ടുണ്ട്.

ആസ്ട്രേലിയൻ ബൗളിങ് ഇതിഹാസമായ ഗ്ലെൻ മക്ഗ്രാത്ത് 248 ഏകദിന മത്സരങ്ങളിൽ നിന്ന് 381 വിക്കറ്റും 243 ടെസ്റ്റിൽ നിന്നായി 563 വിക്കറ്റും നേടിയിട്ടുണ്ട്.

Tags:    
News Summary - sachin or lara mcgrath reveals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.